ന്യൂദല്‍ഹി: കള്ളപ്പണം വേട്ടയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് സമ്പൂര്‍ണ്ണ അധികാരം നല്കിയ സുപ്രീംകോടതി വിധിക്കെതിരെ സിപിഎം. കള്ളപ്പണ വെളുപ്പിക്കല്‍ നിരോധന നിയമത്തിന് മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതികള്‍ ശരിവച്ച കോതി നടപടികള്‍ ആശങ്കാജനകമാണ്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മാരക അധികാരങ്ങള്‍ നല്കുന്ന ഭേദഗതികളാണ് സുപ്രീംകോടതി ശരിവച്ചത്.
എതിരാളികളെ സുപ്രീംകോടതി വിധി ജനാധിപത്യത്തെയും പൗരാവകാശങ്ങളെയും സംബന്ധിച്ചിടത്തോളം വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. കുറ്റാരോപിതര്‍ അവരുടെ നിരപരാധിത്വം തെളിയിക്കണമെന്ന വാദം അംഗീകരിക്കപ്പെട്ടതോടെ സ്വാഭാവിക നീതി തകിടംമറിഞ്ഞു. രാജ്യസഭയുടെ പരിശോധന ഒഴിവാക്കാന്‍ ധനബില്ലായാണ് ഈ ഭേദഗതികള്‍ അവതരിപ്പിച്ചതെന്ന വസ്തുതയും ശ്രദ്ധേയമാണെന്ന് യെച്ചൂരി ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസം, കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് ഇഡിക്ക് പരിശോധകള്‍ നടത്തി സ്വത്തുക്കള്‍ കണ്ടുകെട്ടാനും അറസ്റ്റ് ചെയ്യാനുമുള്ള അധികാരം നിലനിര്‍ത്തണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് സി.ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. പോലീസിന്റെ എഫ്ഐആറിന് സമാനമായി ഇഡി സമര്‍പ്പിക്കുന്ന ഇസിഐആര്‍ നിലനില്‍ക്കുമെന്നും ഇസിഐആറിലെ വിവരങ്ങള്‍ കുറ്റാരോപിതന് നല്‍കേണ്ടത് അനിവാര്യമല്ലെന്നും കോടതി വ്യക്തമാക്കി. അറസ്റ്റിന്റെ സമയത്തു മാത്രം ഇസിഐആറിലെ കാര്യങ്ങള്‍ വെളിപ്പെടുത്തിയാല്‍ മതിയാകും. അതേസമയം, എഫ്ഐആര്‍ പോലെ ഇസിഐആറിനെ കണക്കാക്കരുതെന്നും അത് ഇഡിയുടെ ആഭ്യന്തര രേഖയാണെന്ന സുപ്രധാന നിരീക്ഷണവും കോടതി നടത്തി.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇഡിയുടെ അറസ്റ്റ് കണ്ടുകെട്ടല്‍, ഉള്‍പ്പെടുള്ള നടപടികള്‍ ചോദ്യം ചെയ്തുള്ള ഹര്ജികളലാണ് കോടതി വിധി പറഞ്ഞത്. കാര്‍ത്തി ചിദംബരവും മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍സിപി നേതാവുമായ അനില്‍ ദേശ്മുഖും അടക്കം സമര്‍പ്പിച്ച 242 ഹര്‍ജികളിലാണ് കോടതിയുടെ സുപ്രധാന വിധി കോടതി പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: