Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇഡിയുടെ വിശ്വാസ്യതയെ ഇനി പ്രതിപക്ഷത്തിന് ചോദ്യം ചെയ്യാനാവില്ല ; മമതയുടെ മന്ത്രിയെയും 50 കോടിയും പിടിച്ചു; ഇഡിക്ക് മമതയുടെ 100 മാര്‍ക്ക്

ഇഡി പീഢിപ്പിക്കുന്നു, പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നു...എന്നൊക്കെയുള്ള സാധാരണ സ്ക്രിപ്റ്റ് ഇനി ജനങ്ങളുടെ ഇടയില്‍ ചെലവാകില്ല. പ്രതിപക്ഷ നേതാക്കളുടെ കേന്ദ്രകമ്മിറ്റിയായ ബംഗാളിലാണ് ഇഡി എല്ലാവര്‍ക്കും സ്വീകാര്യമായ വേട്ട നടത്തിയത്. മമതയുടെ മന്ത്രിയെ കയ്യോടെ പിടികൂടുകയും 50 കോടിയുടെ കള്ളപ്പണം പിടിച്ചെടുക്കുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2022, 08:49 pm IST
in India

ന്യൂദല്‍ഹി:  ഇഡി പീഢിപ്പിക്കുന്നു, പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നു…എന്നൊക്കെയുള്ള സാധാരണ സ്ക്രിപ്റ്റ് ഇനി ജനങ്ങളുടെ ഇടയില്‍ ചെലവാകില്ല. പ്രതിപക്ഷ നേതാക്കളുടെ കേന്ദ്രകമ്മിറ്റിയായ ബംഗാളിലാണ് ഇഡി എല്ലാവര്‍ക്കും സ്വീകാര്യമായ വേട്ട നടത്തിയത്. മമതയുടെ മന്ത്രിയെ കയ്യോടെ പിടികൂടുകയും 50 കോടിയുടെ കള്ളപ്പണം പിടിച്ചെടുക്കുകയും ചെയ്തു.  

ഇതിനെതിരെ ഒരക്ഷരം ഉരിയാടിയില്ലെന്ന് മാത്രമല്ല, ഇഡിയ്‌ക്ക് 100ല്‍ 100 മാര്‍ക്കും മമത ബാനര്‍ജി നല്‍കുകയും ചെയ്തു. ഇതോടെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിരോധത്തിലായി. മുന്‍പ് ശരദാ ചിട്ടിക്കേസും മലയാളി മാധ്യമപ്രവര്‍ത്തകന്‍ മാത്യു സാമുവലിന്റെ നാരദാ ഒളിക്യാമറാ വേട്ടയും തൃണമൂല്‍ മന്ത്രിമാരെയും തൃണമൂല്‍ സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരെയും വേട്ടയാടിയപ്പോള്‍ മമത ഇഡിയെ വിമര്‍ശിച്ചിരുന്നു. പ്രതിരോധിച്ചിരുന്നു. എന്നാല്‍ പാര്‍ത്ഥ ചാറ്റര്‍ജിയുടെ സര്‍ക്കാര്‍ സ്കൂളുകളിലെ അധ്യാപക നിയമനത്തിലെ അഴിമതി ഇഡി പുറത്തുകൊണ്ടുവന്നപ്പോള്‍ മമത അത് നിഷേധിച്ചില്ല.  

ഇതോടെ ഇനി ഇഡിയ്‌ക്കെതിരെ “വേട്ടയാടല്‍” വിമര്‍ശനം പതിവാക്കിയ ശിവസേനയുടെ സഞ്ജയ് റാവുത്തിനും ശരത് പവാറിനും രാഹുല്‍ ഗാന്ധിയ്‌ക്കും കര്‍ണ്ണാടകയിലെ ഡി.കെ. ശിവകുമാറിനും കശ്മീരിലെ ഫറൂഖ് അബ്ദുള്ളയ്‌ക്കും ഇനി മൗനം പാലിക്കാനേ കഴിയൂ. കുറെ വര്‍ഷങ്ങളായി ബംഗാളിലെ സര്‍ക്കാര്‍ സ്കൂളിലെ അധ്യാപകനിയമനത്തെക്കുറിച്ച് പരാതികള്‍ ഉണ്ടായിരുന്നു. ഇക്കാര്യം ഒടുവില്‍ കൊല്‍ക്കത്ത ഹൈക്കോടതിയിലും എത്തി. ഹൈക്കോടതി ഇക്കാര്യത്തില്‍ സിബി ഐ അന്വേഷണം ആവശ്യപ്പെട്ടത്. സിബിഐയില്‍ നിന്നും കിട്ടിയ ചില വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇഡി മന്ത്രിയുടെ വീട്ടിലും മന്ത്രിയുടെ അനുചരയായ അര്‍പ്പിത മുഖര്‍ജിയുടെയും വീടുകളില്‍ റെയ്ഡ് നടത്തിയത്. ഒടുവില്‍ ഇഡി ബംഗാളിലെ സാധാരണക്കാരുടെ കണ്ണിലുണ്ണിയായി. മമതയ്‌ക്കു പോലും ഇഡിയുടെ ഈ നീക്കം വലിയ ആഘാതമായിരിക്കുകയാണ്. നിവൃത്തിയില്ലാതെയാണ് മുഖം രക്ഷിക്കാന്‍ വലംകൈയായ പാര്‍ത്ഥ ചാറ്റര്‍ജിയെ മന്ത്രിസ്ഥാനത്ത് നിന്നും പാര്‍ട്ടി ചുമതലകളില്‍ നിന്നും ഒഴിവാക്കിയത്. പക്ഷെ സാധാരണക്കാരുടെ സ്വപ്നമായ അധ്യാപകജോലി വിറ്റ് കോടികള്‍ വാങ്ങുന്ന മന്ത്രിയെക്കുറിച്ച് മുഖ്യമന്ത്രിയായ മമതയ്‌ക്ക് അറിഞ്ഞിരുന്നില്ലേ എന്ന ചോദ്യം ഇടത്തരം ബംഗാളികള്‍ ചോദിച്ചുതുടങ്ങിയിരിക്കുന്നു. 

ഇഡിയെ ഉപയോഗിച്ചുള്ള അധികാരദുര്‍വിനിയോഗം തടയുക എന്ന പോസ്റ്ററുമായുള്ള പ്രതിപക്ഷപാര്‍ട്ടികളുടെ പ്രകടനവും റാലിയും പതിവ് സംഭവമാണ്. ഇഡി കൂട്ടിലെ തത്തയാണെന്ന് വരെ പ്രതിപക്ഷ നേതാക്കള്‍ വ്യാഖ്യാനിച്ചു. ഇഡിയെ താറടിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. അതുവഴി ചെയ്ത കുറ്റങ്ങളും ചെയ്യാനിരിക്കുന്ന അഴിമതികളും ഒളിച്ചുവെയ്‌ക്കുക എന്ന പ്രതിപക്ഷത്തിലെ അഴിമതിക്കാരായ നേതാക്കളുടെ തന്ത്രം ഇനി നടപ്പില്ല.  ജനം ഇതിനെ പൂര്‍ണ്ണമായും ഇനി വിശ്വസിക്കില്ല. കാരണം ബംഗാളിലെ പൊലീസിനോ ക്രൈംബ്രാഞ്ചിനോ സാധിക്കാത്തതാണ് ഇഡി ചെയ്തത്. 

Tags: പാര്‍ത്ഥ ചാറ്റര്‍ജിഅര്‍പിത മുഖര്‍ജിഎസ്എസ്സി റിക്രൂട്ട്മെന്‍റ് അഴിമതിഇഡിപ്രതിപക്ഷംശരദ് പവാര്‍ബംഗാള്‍മമതാ ബാനര്‍ജിസഞ്ജയ് റാവത്ത്Farooq Abdullahdk shivakumar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയ്‌ക്ക് നേരെ വൃദ്ധൻ വെടിയുതിർത്തു : 20 വർഷത്തെ പകയുണ്ടെന്ന് പ്രതി

കഫേ കോഫി ഡേ ഉടമ വി.ജി. സിദ്ധാര്‍ത്ഥ (ഇടത്ത്) കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയി (വലത്ത്)
India

കോഫി ഡേ ഉടമ വി.ജി. സിദ്ധാര്‍ത്ഥയുടെ മരണവുമായി സി.ജെ. റോയിയുടെ മരണത്തെ താരതമ്യം ചെയ്ത് കേരളത്തിലെ മാധ്യമങ്ങള്‍;കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റമല്ലേ?

കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ (വലത്ത്)
India

ഇനി റഹിം ബെംഗളൂരുവിലേക്ക് പോകാന്‍ സാധ്യതയില്ല; ഒരു കേരളക്കാരനും ഇവിടേക്ക് വരേണ്ടെന്ന ഭീഷണിയുമായി ഡി.കെ. ശിവകുമാര്‍

Kerala

പിണറായി വിജയനെതിരെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ‍ഡി കെ ശിവകുമാറും

ബെംഗളൂരു യെലഹങ്കയിലെ കയ്യേറ്റം നടത്തിയ സ്ഥലം. ഇവിടം ഖരമാലിന്യം നിക്ഷേപിക്കാനുള്ള സര്‍ക്കാര്‍ ഭൂമിയായിരുന്നു ഇത്. (ഇടത്ത്)
India

ഭരണഘടനാമൂല്യം അട്ടിമറിക്കുന്നു, ന്യൂനപക്ഷവിരുദ്ധ രാഷ്‌ട്രീയം, മനുഷ്യന്റെ അന്തസ്സിന് നേരെയുള്ള കയ്യേറ്റം….പിണറായി പറഞ്ഞത് ഇടത്പക്ഷ പല്ലവികള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.