കൊച്ചി: മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെ വ്ളോഗര്‍ സൂരജ് പാലാക്കാരന് പോലീസില്‍ കീഴടങ്ങി. എറണാകുളം ടൗണ്‍ സൗത്ത്പോലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. ക്രൈം നന്ദകുമാറിനെതിരെ പരാതി നല്കിയ യുവതിയെ ജാതീമായി അധിക്ഷേപിച്ച് സംസാരിക്കുകയും അവഹേളിക്കുകയും ചെയ്തു എന്നായിരുന്നു പരാതി.
പട്ടികജാതി പട്ടികവര്‍ഗ വകുപ്പുകള്‍ പ്രകാരം ചുമത്തിയ കേസുകള്‍ നിലനില്‍ക്കുമെന്ന് ചൂണ്ടികാട്ടിയാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്. ക്രൈം ഓണ്‍ലൈന്‍ മാനേജിങ് ഡയറക്ടര്‍ ടി പി നന്ദകുമാറിനെതിരേ പരാതി നല്കിയ അടിമാലി സ്വദേശിനിയുടെ പരാതിയില്‍ തന്നെയാണ് സൂരജിനെതിരേയും കേസെടുത്തിരിക്കുന്നത്. നന്ദകുമാറിനെതിരെ പരാതി നല്കിയ യുവതിയെക്കുറിച്ച് സൂരജ് മോശമായ രീതിയില്‍ വീഡിയോ ചിത്രീകരിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പരാതി നല്‍കിയത്. പട്ടികജാതിപട്ടികവര്‍ഗ അതിക്രമ നിരോധന നിയമത്തിലെ വകുപ്പുകള്‍ ഉള്‍പ്പെടുത്തി ജാമ്യാമില്ലാ വകുപ്പ് പ്രകാരമായിരുന്നു കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: