കൊല്‍ക്കത്ത : പശ്ചിമ ബംഗാള്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ പാര്‍ത്ഥ ചാറ്റര്‍ജിക്കെതിരായ അന്വേഷണത്തിന് ഐബിയും. പാര്‍ത്ഥയുടെ വീട്ടില്‍ മോഷണം നടന്നതിന്റെ പശ്ചാത്തലത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്റലിജെന്‍സ് ബ്യൂറോയുടെ സഹായം തേടുകയായിരുന്നു.
24 പര്‍ഗാനസ് ജില്ലയിലെ വസതിയില്‍ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. അഴിമതിക്ക് തെളിവായ നിരവധി രേഖകള്‍ വീട്ടില്‍ നിന്ന് കടത്തിയെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഐബി സഹായം തേടിയത്. അതേസമയം അഴിമതി കേസ് അന്വേഷണം കൂടുതല്‍ പേരിലേക്ക് നീളും. ഇതിന്റ ഭാഗമായി തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ മണിക് ഭട്ടാചാര്യയെ കഴിഞ്ഞ ദിവസം ഇഡി ചോദ്യം ചെയ്തിരുന്നു.
അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് അന്‍പത് കോടി രൂപയാണ് ഇഡി കണ്ടെത്തിയത്. ഇതിനെ തുടര്‍ന്നാണ് ബംഗാള്‍ മന്ത്രിസഭയില്‍ നിന്നും കഴിഞ്ഞ ദിവസം പാര്‍ത്ഥ ചാറ്റര്‍ജിയെ പുറത്താക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: