തിരുവനന്തപുരം : സംസ്ഥാനത്തെ ഈ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്റ പ്രസിദ്ധീകരിച്ചു. www.admission.dge.kerala.gov.in എന്ന വെബ്സൈറ്റില്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 31 വൈകിട്ട് 5ന് മുമ്പായി പരിശോധനയും തിരുത്തലും പൂര്‍ത്തിയാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
ഓഗസ്റ്റ് മൂന്നിന് ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. ആദ്യം ട്രയല്‍ അലോര്‍ട്മെന്റ് 28ന് പ്രസിദ്ധീകരിക്കുമെന്നാണ് അറിയിച്ചിരുന്നത്. തുടര്‍ന്ന് സാങ്കേതിക തടസ്സങ്ങള്‍ മൂലം ട്രയല്‍ അലോട്ട്മെന്റ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
ക്ലാസുകള്‍ ഓഗസ്റ്റ് 22നു തുടങ്ങുമെന്നാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. സിബിഎസ്ഇ, ഐസിഎസ്സി വിദ്യാര്‍ത്ഥികളുടെ പത്താം ക്ലാസ് പരീക്ഷാ ഫലം വരാന്‍ വൈകിയതാണ് ഹയര്‍ സെക്കന്‍ഡറി പ്രവേശന നടപടികള്‍ നീളാന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: