ബെംഗളൂരു: മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ബെല്ലാരെയിലെത്തി യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുടെ കുടുംബത്തെ കണ്ടു.തങ്ങള്‍ക്ക് എത്രയും വേഗം നീതി ലഭിക്കണമെന്നും, തന്റെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ പ്രതികളെ കാണമെന്നും പ്രവീണിന്റെ ഭാര്യ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കുറ്റക്കാരെ ഉടന്‍ പിടികൂടുമെന്ന് മുഖ്യമന്ത്രി പ്രവീണിന്റെ കുടുംബത്തിന് ഉറപ്പ് നല്കി. ശേഷം 25 ലക്ഷം രൂപ കുടുംബത്തിന് കൈമാറി.
ഇതോടൊപ്പം പ്രവീണിന്റെ വസതിയുടെ പരിസരത്ത് സുരക്ഷ ശക്തമാക്കി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി.രവി, ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര, ജില്ലാ ചുമതലയുള്ള മന്ത്രി സുനില്‍കുമാര്‍ തുടങ്ങിയവര്‍ മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.
പ്രവീണ്‍ കുമാര്‍ നെട്ടാറുവിന്റെ കുടുംബത്തിന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.സി.എന്‍. അശ്വത് നാരായണ്‍ 10 ലക്ഷം രൂപ വ്യക്തിഗത സഹായം പ്രഖ്യാപിച്ചു. ഇത് തന്റെ വ്യക്തിപരമായി ചെയ്യുന്ന കാര്യമാണെന്ന് അദ്ദേഹം ബെംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇതിനെ സഹായമെന്ന് വിളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇത് എന്റെ കടമയാണ്. പ്രതിബദ്ധതയുള്ള ഒരു പാര്‍ട്ടി പ്രവര്‍ത്തകന്റെ മരണത്തിന് നമുക്ക് പണ മൂല്യം നല്‍കാനാവില്ല. തന്റെ വ്യക്തിപരമായ മാനുഷിക സഹായമെന്ന നിലയില്‍ 10 ലക്ഷം രൂപയുടെ ചെക്ക് മരണമടഞ്ഞ കുടുംബത്തിലേക്ക് എത്തുമെന്ന് ഉറപ്പാക്കുമെന്ന് ഡോ. നാരായണ്‍ പറഞ്ഞു.
പ്രവീണിനെ കൊലപ്പെടുത്തിയ പ്രതികളെ സംസ്ഥാന സര്‍ക്കാര്‍ പിടികൂടും. കുറ്റക്കാരെ കണ്ടെത്തി കര്‍ശന നടപടിയെടുക്കും. ഒരു യുവ നേതാവിന്റെ ദാരുണമായ കൊലപാതകത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ രോഷവും വേദനയും പങ്കുവെക്കുന്നതായി അദ്ദേഹം പറഞ്ഞു. മതമൗലിക വാദികള്‍ കൊലപ്പെടുത്തിയ ശിവമൊഗ്ഗയിലെ ബജ്റംഗ്ദള്‍ പ്രവര്ത്തകന് ഹര്‍ഷയുടെ കുടുംബത്തിന് ഡോ. നാരായണ്‍ വ്യക്തിപരമായ സഹായം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: