കോഴിക്കോട്: തിരുവനന്തപുരം നിസാമുദ്ദീന്‍ എക്സ്പ്രസില്‍ പാമ്പിനെ കണ്ടെത്തി. ട്രെയിന്‍ കഴിഞ്ഞ ദിവസം തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് പാമ്പിനെ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് ആര്‍പിഎഫും യാത്രക്കാരും പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്തിയില്ല.
പിന്നീട് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ നടത്തിയ പരിശോധനയില്‍ പാമ്പിനെ കണ്ടെങ്കിലും പിടികൂടാനായില്ല. തുടര്‍ന്ന് യാത്രക്കാരെ മുഴുവന്‍ പുറത്തിറക്കി പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല.
എസ് 5 സ്ലീപ്പര്‍ കംപാര്‍ട്മെന്റിലെ 28, 31 ബെര്‍ത്തുകള്‍ക്കു സമീപമാണ് ആദ്യം പാമ്പിനെ കണ്ടത്. ഇതോടെ യാത്രക്കാര്‍ ബഹളംവെച്ചു. പാമ്പിനെ കണ്ട ഉടനെ യാത്രക്കാരില്‍ ഒരാള്‍ വടികൊണ്ട് പാമ്പിനെ കുത്തിപ്പിടിച്ചു. എന്നാല്‍ പാമ്പിനെ കൊല്ലരുതെന്ന് പറഞ്ഞു ചിലര്‍ ബഹളം വെച്ചതോടെ വടി മാറ്റി. ഇതോടെ പാമ്പ് കംപാര്‍ട്ട്മെന്റിലൂടെ മുന്നോട്ടുപോയി.
രാത്രി 10.15ന് ട്രെയിന്‍ കോഴിക്കോട് എത്തിയ ഉടനെ അധികൃര്‍ പരിശോധന നടത്തി. ഇവിടെ എത്തിയ ഉടനെ പാമ്പിനെ കണ്ടു പരിശോധനാ സംഘത്തിലെ ഒരാള്‍ വടികൊണ്ട് കുത്തിപ്പിടിച്ചെങ്കിലും പാമ്പ് രക്ഷപെട്ടു. തുടര്‍ന്ന് യാത്രക്കാരോടെല്ലാം പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയും മുക്കാല്‍ മണിക്കൂറിലേറെ പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. മുഴുവന്‍ യാത്രക്കാരുടെയും ബാഗുകള്‍ പരിശോധിച്ചെങ്കിലും അതിലും പാമ്പിനെ കണ്ടില്ല. തുടര്‍ന്ന് യാത്ര പുനഃരാരംഭിക്കുകയായിരുന്നു. ഒരു മണിക്കൂര്‍ വൈകി തീവണ്ടി യാത്ര തുടര്‍ന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: