തിരുവനന്തപുരം : അന്തരിച്ച സിപിഎം നേതാവ് പി.ബിജുവിന്റെ പേര് ഉപയോഗിച്ച് പിരിവ് നടത്തി സ്വരൂപിച്ച പണം ഡിവൈഎഫ് നേതാക്കള്‍ തട്ടിയെടുത്തു.ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് എസ് ഷാഹിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ബിജുവിന്റെ ഓര്‍മ്മയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ റെഡ് കെയര്‍ സെന്ററും ആംബുലന്‍സ് സര്‍വീസ് തുടങ്ങാനും സിപിഎം തീരുമാനിച്ചിരുന്നു. ഇതിനായി നടത്തിയ ഫണ്ട് പിരിവാണ് ഡിവൈഎഫ്ഐ നേതാവ് വെട്ടിച്ചത്.
സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഫണ്ട് പിരിവ് ആരംഭിച്ചത്. ഇതിനായി അതാത് ബ്ലോക്കുകളില്‍ ഡിവൈഎഫ്ഐ, സിപിഎം പ്രവര്‍ത്തകരെ ചുമതലപ്പെടുത്തുകയായിരുന്നു. ഡിവൈഎഫ്ഐ പാളയം ബ്ളോക്ക് കമ്മിറ്റി പിരിച്ച ഫണ്ടിലാണ് തിരിമറി ആരോപണം ഉയര്‍ന്നത്.
ഒരുവര്‍ഷം മുമ്പ് ജനങ്ങളില്‍ നിന്ന് ആകെ 11,20,200 രൂപ പിരിച്ചെടുത്തെങ്കിലും സിപിഎം കമ്മറ്റിക്ക് 6 ലക്ഷം രൂപ മാത്രമാണ് ആദ്യം കൈമാറിയത്. ബാക്കി 5,24,200 അടയ്ക്കാതെ അന്നത്തെ പാളയം ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഇപ്പോഴത്തെ ജില്ലാ വൈസ് പ്രസിഡന്റ് എസ്. ഷാഹിന്‍ പണം കൈവശം വച്ചെന്നാണ് ആരോപണം. തുടര്‍ന്ന് മെയ് മാസം 7ന് ചേര്‍ന്ന സിപിഎം പാളയം ഏരിയാകമ്മറ്റിയില്‍ ഇതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ ഷാഹിന്‍ 13,200 ത്തോളം രൂപ കുടി അടച്ചു.
ഇനി മൂന്നേമുക്കാല്‍ ലക്ഷത്തോളം രൂപ കൂടി തിരിച്ചടയ്ക്കാനുണ്ട്. ഈ പണം പലിശക്ക് കൊടുത്തെന്നും ആക്ഷേപമുണ്ട്. എന്നാല്‍ പണം ബാങ്ക് അക്കൗണ്ടിലുണ്ടെന്നാണ് പാളയം ബ്ലോക്ക് കമ്മിറ്റി വിശദീകരണം നല്‍കിയിരിക്കുന്നത്.
അതിനിടെ അന്തരിച്ച ഡിവൈഎഫ്ഐ നേതാവ് പി ബിജുവിന്റെ പേരില്‍ ഫണ്ട് തട്ടിപ്പെന്ന വാര്‍ത്ത വ്യാജമെന്ന് ഡിവൈഎഫ്ഐ പ്രതികരിച്ചു. ഡിവൈഎഫ്ഐയെ അപമാനിക്കാനുള്ള ഹീന തന്ത്രമാണ് നടക്കുന്നത്. ഒരു പരാതിയും ഇതുവരെയും കിട്ടിയിട്ടില്ലെന്നും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഷിജു ഖാന് പറഞ്ഞു. റെഡ് കെയര്‍ സെന്റര്‍ പൊതുജനങ്ങളില്‍ നിന്ന് പണം പിരിക്കുന്നില്ല. ഡിെൈവഫ്ഐ പ്രവര്‍ത്തകരുടെ ഒരു ദിവസത്തെ വരുമാനം, വിവിധ ചലഞ്ചുകളില്‍ നിന്നുള്ള വരുമാനവും എന്നിവയില്‍ നിന്നാണ് ധനസമാഹരണം നടത്തുന്നതെന്നും ഷിജു ഖാന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: