തിരുവനന്തപുരം : പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ പേഴ്സണല്‍ സ്റ്റാഫിന്റെ എണ്ണം കൂട്ടി. അഞ്ച് പേരെയാണ് പുതുതായി നിയമിച്ചിരിക്കുന്നത്. ഇതോടെ സ്റ്റാഫുകളുടെ എണ്ണം 25ൽ നിന്ന് 30 ആയി ഉയർന്നു. നിലവിൽ മന്ത്രിമാരുടെ സ്റ്റാഫിന്റെ എണ്ണം 25 ആണ്.
ഭരണഘടനയെ അപമാനിച്ച് പ്രസംഗിച്ചതിനെ തുടർന്ന് രാജിവച്ച മുൻ മന്ത്രി സജി ചെറിയാന്റെ സ്റ്റാഫിൽ ഉണ്ടായിരുന്ന അഞ്ചു പേരെയാണ് മുഹമ്മദ് റിയാസിന്റെ സ്റ്റാഫിലേക്ക് മാറ്റിയത്. സ്റ്റാഫിന്റെ പെൻഷൻ ഉറപ്പുവരുത്താൻ വേണ്ടിയാണ് ഈ മാറ്റമെന്നാണ് ഉയരുന്ന ആക്ഷേപം. സജി ചെറിയാൻ രാജി വെച്ചതിനു പിന്നാലെ ഈ മാസം 20 വരെ സ്റ്റാഫ് അംഗങ്ങളുടെ കാലാവധി നീട്ടിയിരുന്നു. 21 മുതലാണ് ഇവരെ മുഹമ്മദ് റിയാസിന്റെ സ്റ്റാഫിലേക്ക് മാറ്റിയത്.
ഭരണഘടന വിരുദ്ധ പ്രസംഗത്തെ തുടർന്ന് ജൂലൈ ആറാം തിയതിയാണ് സംസ്കാരിക, ഫിഷറീസ് മന്ത്രിയായിരുന്ന സജി ചെറിയാൻ രാജിവച്ചത്. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകൾക്ക് ആ പദവിയിൽ വരുന്ന ചെറിയ ഒരു ഇടവേള പോലും പെൻഷൻ ആനുകൂല്യങ്ങൾക്ക് തിരിച്ചടിയാകും. ഇതുകൊണ്ടാണ് ആദ്യം പേഴ്സണൽ സ്റ്റാഫിന്റെ കാലാവധി നീട്ടുകയും പിന്നാലെ മന്ത്രി മുഹമ്മദ് റിയാസിന്റെ സ്റ്റാഫിൽ നിയമിക്കുകയും ചെയ്തത് എന്നാണ് ആരോപണം.
ഒരു വർഷത്തെ തുടർച്ചയായ സർവീസാണ് പെൻഷന് പരിഗണിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: