Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഇന്ത്യന്‍ ജനതയുടെ ശ്വാസമായി ദ്രൗപദി മുര്‍മു

ദീര്‍ഘവീക്ഷണവും ഭാരതത്തെ കുറിച്ച് നല്ല കാഴ്ചപ്പാടുമുളള രാഷ്‌ട്രപതി ദ്രൗപദി മുര്‍മു പട്ടിണിയും ദാരിദ്ര്യവും അവകാശ പോരാട്ടങ്ങളും അതിജീവനസമരങ്ങളുമൊക്കെ അനുഭവിച്ചറിഞ്ഞയാളാണ്. പിന്നിട്ട വഴിയിലെ നേതൃപാടവങ്ങള്‍ ദ്രൗപദി മുര്‍മുവിന് നല്‍കിയ അനുഭവങ്ങള്‍ തന്നെയാണ് ഇന്ത്യയെ ഇനി മുന്നോട്ടു നയിക്കാന്‍ പോകുന്നത്. അവിടെ ദ്രൗപദി മുര്‍മുവിനെ തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ല, കാരണം തോല്‍വികളെ ജീവിത വിജയം കൊണ്ട് തോല്‍പ്പിച്ച പോരാളിയുടെ പേരാണ് ദ്രൗപദി മുര്‍മു. പ്രതിഷേധങ്ങളും പ്രതികരണങ്ങളും വ്യക്തമാക്കാന്‍ മടിയില്ലാത്ത ഇന്ത്യന്‍ ശബ്ദത്തെ ദ്രൗപദി മുര്‍മു എന്നുവിളിച്ചാലും തെറ്റില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2022, 06:00 am IST
in Article

ഡോ.രേണു സുരേഷ്

ഭാരതത്തിലെ ഒരു സാധാരണക്കാരന് ഏത് പരമോന്നത പദവിയും സ്വപ്നം കാണാന്‍ മാത്രമല്ല അതില്‍ എത്തിച്ചേരാനും കഴിയുമെന്നതിന്റെ തെളിവാണ് തന്റെ സ്ഥാനലബ്ദി’ എന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ശേഷം ഭാരതത്തിന്റെ പതിനഞ്ചാമത് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു. ഇതൊരു അടയാളപ്പെടുത്തലാണ്, ഇത് ഭാരതമാണ്. ഇവിടെ ജാതി-മത-വര്‍ണവിവേചനത്തിന്റെ വേര്‍തിരിവുകളുടെ മതില്‍കെട്ടുകളില്ലെന്ന ഓര്‍മ്മപ്പെടുത്തലാണ്. താഴെ തട്ടില്‍ നിന്നും പടപൊരുതി ഒന്നാമതെത്തിയ ദ്രൗപദി മുര്‍മു എന്ന ഗോത്രവര്‍ഗക്കാരിയായ രാഷ്‌ട്രപതിയുടെ, ഇനിയും മുന്നേറാന്‍ മടിക്കുന്നവരെ മുന്നേറാന്‍ പ്രേരിപ്പിക്കുന്ന കരുത്തുറ്റ വാക്കുകളാണ്.  

സ്വപ്നങ്ങള്‍ പൂക്കുന്നിടമാണെന്ന് അനുഭവപാഠങ്ങളുടെ വെളിച്ചത്തില്‍ ദ്രൗപദി മുര്‍മു എന്ന ആദിവാസി വനിതയായ ഇന്ത്യന്‍ രാഷ്‌ട്രപതി പറയുമ്പോള്‍ 139 കോടി ജനങ്ങള്‍ക്ക് മാത്രമല്ല ഭാരതത്തോട് ബഹുമാനം തോന്നുന്നത്, ലോകരാജ്യങ്ങള്‍ക്ക് കൂടിയാണ്. അതിന്റെ നേര്‍കാഴ്ചയാണ് ദ്രൗപദി മുര്‍മു രാഷ്‌ട്രപതി സ്ഥാനം ഏറ്റെടുത്ത ശേഷം ലോകരാജ്യങ്ങള്‍ പ്രകടിപ്പിക്കുന്ന ആദരവ്.  എന്‍ഡിഎയുടെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രധാനമന്ത്രി നരേന്ദ്രമോദി ആദിവാസി വിഭാഗത്തില്‍ നിന്ന് ദ്രൗപദി മൂര്‍മൂവെന്ന ധീരവനിതയെ പ്രഖ്യാപിച്ചപ്പോഴെ വ്യക്തമായതാണ് ഈ സര്‍ക്കാര്‍, സ്ത്രീ ശാക്തീകരണം വാക്കുകളില്‍ കൊണ്ടുപോയി നടക്കുന്നവരല്ല മറിച്ച് വാക്കില്‍ നിന്ന് പ്രവര്‍ത്തിയായി പ്രതിഫലിപ്പിക്കുന്നവരുടെ ശബ്ദമാണെന്ന വാസ്തവം. ഒരു ഗോത്രവര്‍ഗക്കാരിയായ വനിതയുടെ കരങ്ങളില്‍ ഭാരതത്തിന്റെ ഹൃദയം ഏല്‍പ്പിക്കുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ പ്രതീക്ഷ എത്രത്തോളം വലുതാണോ അത്രത്തോളം ഉയരത്തില്‍ പറക്കാനുംചിന്തിക്കാനും കഴിയുമെന്ന് ദ്രൗപതി മുര്‍മു അധികാരമേറ്റ ശേഷം പറഞ്ഞ വാക്കുകളിലൂടെ വ്യക്തമാക്കി കഴിഞ്ഞു.  

ദീര്‍ഘവീക്ഷണവും ഭാരതത്തെ കുറിച്ച് നല്ല കാഴ്ചപ്പാടുമുളള രാഷ്‌ട്രപതി ദ്രൗപദി മുര്‍മു പട്ടിണിയും ദാരിദ്ര്യവും അവകാശ പോരാട്ടങ്ങളും അതിജീവനസമരങ്ങളുമൊക്കെ അനുഭവിച്ചറിഞ്ഞയാളാണ്. പിന്നിട്ട വഴിയിലെ നേതൃപാടവങ്ങള്‍ ദ്രൗപദി മുര്‍മുവിന് നല്‍കിയ അനുഭവങ്ങള്‍ തന്നെയാണ് ഇന്ത്യയെ ഇനി മുന്നോട്ടു നയിക്കാന്‍ പോകുന്നത്. അവിടെ ദ്രൗപദി മൂര്‍മുവിനെ തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ല, കാരണം തോല്‍വികളെ ജീവിത വിജയം കൊണ്ട് തോല്‍പ്പിച്ച പേരാളിയുടെ പേരാണ് ദ്രൗപദി മൂര്‍മു. പ്രതിഷേധങ്ങളും പ്രതികരണങ്ങളും വ്യക്തമാക്കാന്‍ മടിയില്ലാത്ത ഇന്ത്യന്‍ ശബ്ദത്തെ ദ്രൗപദി മൂര്‍മു എന്നുവിളിച്ചാലും തെറ്റില്ല.  

സമരനായികയായി അവകാശങ്ങള്‍ വെട്ടിപിടിച്ച് കൊടുക്കാന്‍ കരുത്തുളള ദ്രൗപദി മൂര്‍മു ഒന്നാം സ്വാതന്ത്യസമരത്തിന് മുന്‍പ്തന്നെ സാമ്രാജ്യത്വ ആധിപത്യത്തിനെതിരെ കലാപം ചെയ്ത സാന്താള്‍ ഗോത്രവര്‍ഗത്തിന്റെ പിന്‍തലമുറക്കാരിയാണന്ന കാര്യവും ഇതിനൊപ്പം ചേര്‍ത്തുവായിക്കേണ്ടതുണ്ട്. ചരിത്രത്തില്‍ ദ്രൗപദി മൂര്‍മൂ എന്ന പേര് എഴുതപ്പെടാന്‍ പോകുന്നത് സ്വപ്ന ചിറകുകള്‍ വിടര്‍ത്തി പറന്നിറങ്ങാന്‍ കൊതിക്കുന്ന കോടിക്കണക്കിന് യുവ മനസുകളിലേക്കാണ്. ഭാരതത്തിന്റെ യശസ് പാറിപറക്കാന്‍ പോകുന്നത് ലോകജനമനസില്‍ കൂടിയാകുമെന്ന് ഉറപ്പിക്കാം.  

ഒന്നും സാധ്യമല്ലെന്ന് കരുതി മാറി നില്‍ക്കുന്ന ഒരു ജനതയോട് എനിക്ക് സാധിച്ചില്ലേ നിങ്ങള്‍ക്കും സാധിക്കുമെന്ന ഓര്‍മ്മപ്പെടുത്തലുകള്‍ തന്നെയാകും 5 വര്‍ഷം ദ്രൗപദി മുര്‍മു എന്ന രാഷ്‌ട്രപതി തെളിയിക്കുവാന്‍ പോകുന്നത്. അത് അടിച്ചമര്‍ത്തപ്പെട്ട് ഇനിയും അവകാശങ്ങള്‍ വെട്ടിപിടിക്കാന്‍ പോരാട്ടം നയിക്കുന്നവര്‍ക്ക് കരുത്ത് പകരുന്നതായിരിക്കും. ഭാരതത്തെ ചേര്‍ത്തു നിര്‍ത്തുന്നതായിരിക്കും. ഭാരതം ദ്രൗപദി മുര്‍മുവിലൂടെ ചരിത്രങ്ങള്‍ കുറിക്കട്ടെ. വരും തലമുറയ്‌ക്ക് പ്രചോദനമായി ഈ വെളിച്ചം പ്രകാശം പരത്തട്ടെ.

Tags: അധ്യക്ഷന്‍Draupadi Murmu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

രാഷ്‌ട്രപതി ഭവനിലെ അഷ്ടലക്ഷ്മി

Vicharam

പ്രയാണം വികസിത ഭാരതത്തിലേക്ക്…

India

ലോകത്തിലെ മികച്ച ജനാധിപത്യം വിഭാവന ചെയ്യുന്നതാണ് നമ്മുടെ ഭരണഘടന- രാഷ്‌ട്രപതി,റിപ്പബ്ലിക് ദിന സന്ദേശത്തില്‍ ശ്രീനാരായണ ഗുരുവിന്റെ വചനങ്ങളും

India

വിബിജി റാം ജി ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

Kerala

നാല്‍പതിലേറെ പടക്കപ്പലുകള്‍…32 പോര്‍വിമാനങ്ങള്‍…കരുത്ത് കാട്ടി നാവികസേന…ശംഖുമുഖത്ത് രാഷ്‌ട്രപതിയും കാഴ്ചക്കാരായി ഒരു ലക്ഷം പേരും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

രാത്രികാലങ്ങളിൽ അശ്ലീല പദപ്രയോഗങ്ങളും , നഗ്നതാ പ്രദർശനവും ; പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ലൈംഗികാരോപണം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.