ന്യൂദല്‍ഹി: സ്പൈസ് ജെറ്റ് വിമാന കമ്പനിക്കെതിരെ ഡിജിസിഎ നടപടി. വരുന്ന എട്ട് ആഴ്ച സ്പൈസ്ജെറ്റ് വിമാനങ്ങളുടെ പകുതി എണ്ണം മാത്രം സര്‍വീസ് നടത്തിയാല്‍ മതിയെന്നാണ് നടപടി. സ്പൈസ് ജെറ്റ് വിമാനങ്ങളില്‍ തുടര്‍ച്ചയായി സാങ്കേതിക തകാരാറുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഡിജിസിഎ കര്‍ശന നടപടിക്ക് ഒരുങ്ങിയത്.
ജൂണ്‍ 19 മുതല്‍ തുടര്‍ച്ചയായി എട്ട് വിമാനങ്ങളില്‍ സാങ്കേതിക തകാരാറുകള്‍ കണ്ടെത്തുകയും അടിയന്തരമായി ഇറക്കുകയും ചെയ്ത സാഹചര്യത്തില്‍ സ്പൈസ് ജെറ്റിന് നേരത്തെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിനുള്ള മറുപടി തൃപ്തികരമാകാത്തതിനെ തുടര്‍ന്നാണ് നടപടിയിലേക്ക് നീങ്ങിയത്
ജൂലൈ 9 മുതല്‍ 13 വരെ 53 സ്പൈസ്ജെറ്റ് വിമാനങ്ങളിലാണ് പരിശോധനകള്‍ നടത്തിയത്. ഇവയില്‍ 48 വിമാനങ്ങളില്‍ സുരക്ഷാവീഴ്ചയോ വലിയ തകാറുകളോ കണ്ടെത്താനായില്ലെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ രാജ്യസഭയില്‍ അറിയിച്ചിരുന്നു. സ്പൈസ് ജെറ്റ് ഉള്‍പ്പെടെ മൂന്ന് ഷെഡ്യൂള്‍ ചെയ്ത എയര്‍ലൈനുകളുടെ റെഗുലേറ്ററി ഓഡിറ്റ് ഡിജിസിഎ നടത്തിയതായി മന്ത്രാലയം വ്യക്തമാക്കി.
സര്‍വീസുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്ന എട്ട് ആഴ്ച കാലയളവില്‍ കര്‍ശന നിരീക്ഷണം ഉണ്ടാകുമെന്നും ഡിജിസിഎയുടെ നിര്‍ദേശത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: