Categories: Social Trend

ബിരിയാണി ഉണ്ടോ സഖാവേ, ഒരു സമരത്തിന് ഇറങ്ങാന്‍; ചരിത്രപുസ്തകങ്ങളിലേക്ക് എസ്എഫ്‌ഐയുടെ ബിരിയാണി സമരം; പാലക്കാട്ട് പിള്ളേരെ കടത്തിയതില്‍ ട്രോള്‍ പൂരം

സംഘടനയുടെ തട്ടിപ്പും പെള്ളത്തരങ്ങളും സോഷ്യല്‍ മീഡിയ ഒന്നടങ്കം പൊളിച്ച് കാണിക്കുകയാണ്. 'ചരിത്രപുസ്തകങ്ങളിലേക്ക് എസ്എഫ്‌ഐയുടെ ബിരിയാണി സമരം' എന്ന ഹാഷ് ടാഗുകളിലാണ് ട്രോളുകള്‍. ബിരിയാണി ഉണ്ടോ സഖാവേ... ഒരു സമരത്തിന് ഇറങ്ങാന്‍ എന്നും ചിലര്‍ എസ്എഫ്‌ഐയുടെ സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക പേജിന് താഴെ പോയി കമന്റായി ചോദിക്കുന്നുണ്ട്.

Published by

പാലക്കാട്: സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ബിരിയാണി വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച്  സമരത്തിന് കൊണ്ടുപോയ സംഭത്തില്‍ എസ്എഫ്‌ഐക്കെതിരെ ട്രോള്‍ പൂരം. സംഘടനയുടെ തട്ടിപ്പും പെള്ളത്തരങ്ങളും സോഷ്യല്‍ മീഡിയ ഒന്നടങ്കം പൊളിച്ച് കാണിക്കുകയാണ്. ‘ചരിത്രപുസ്തകങ്ങളിലേക്ക് എസ്എഫ്‌ഐയുടെ ബിരിയാണി സമരം’ എന്ന ഹാഷ് ടാഗുകളിലാണ് ട്രോളുകള്‍. ബിരിയാണി ഉണ്ടോ സഖാവേ… ഒരു സമരത്തിന് ഇറങ്ങാന്‍ എന്നും ചിലര്‍ എസ്എഫ്‌ഐയുടെ സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക പേജിന് താഴെ പോയി കമന്റായി ചോദിക്കുന്നുണ്ട്.

പത്തിരിപ്പാല ജിവിഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥികളെ ആണ്ബിരിയാണി വാഗ്ദാനം ചെയ്ത് സമരത്തിന് കൊണ്ടുപോയ സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്നത്.  വിദ്യാര്‍ത്ഥികളെ കൊണ്ടുപോയ കാര്യം രക്ഷിതാക്കള്‍ അറിഞ്ഞിരുന്നില്ല. സ്‌കൂളിലെ ഇടത് അനുഭവികളായ ചില അധ്യാപകര്‍ കൂട്ട് നിന്നാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികളെ കൊണ്ടുപോയതെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.  അധ്യാപകര്‍ കുട്ടികള്‍ എത്താത്ത വിവരം രക്ഷിതാക്കളെ അറിയച്ചോടെ ഇവര്‍ പോലീസില്‍ പരാതി നല്‍കി. 

എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ തട്ടിക്കൊണ്ടുപോകലിന് കേസെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസും പൊലീസില്‍ പരാതി നല്‍കി. എസ്എഫ്‌ഐ വിവിധ ആവശ്യങ്ങളുന്നയിച്ച് സര്‍ക്കാരിന് സമര്‍പ്പിച്ച അവകാശ പത്രിക അംഗീകരിക്കുക എന്ന് ആവശ്യപ്പെട്ടുള്ളതായിരുന്നു മാര്‍ച്ച്. കളക്ട്രേറ്റിലേക്ക് എസ്എഫ്‌ഐ പാലക്കാട് ജില്ലാ കമ്മിറ്റി നടത്തിയ മാര്‍ച്ചിനെ ചൊല്ലിയാണ് വിവാദം. 

ഈ മാര്‍ച്ചിലാണ് പത്തിരിപ്പാല ജിവിഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥികളെ ബിരിയാണി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് കൊണ്ടുപോയത്. എസ്എഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം വി പി ശരത് ആണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. എന്നാല്‍, കുട്ടികള്‍ക്ക് ബിരിയാണ് പോലും നല്‍കാതെ റോഡരുകില്‍ ഒരു ബസില്‍ എത്തിച്ച് സമരത്തിനു ശേഷം ഇറക്കി വിടുകയായിരുന്നു. ഇതോടെ രക്ഷിതാക്കള്‍ എസ്എഫ്‌ഐ നേതാക്കളെ കൈയേറ്റം ചെയ്യുമെന്ന അവസ്ഥ വരെയെത്തി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts