ന്യൂദല്‍ഹി: സുപ്രീംകോടതി അഭിഭാഷകനായ അഡ്വ. വിനീത് ജിന്‍ഡലിന്റെ തലവെട്ടുമെന്ന് ഭീഷണി. “അള്ളായുടെ സന്ദേശമാണ്. വൈകാതെ താങ്കളുടെ തല വെട്ടും”- എന്ന സന്ദേശമാണ് ലഭിച്ചതെന്ന് അഡ്വ. വിനീത് ജിന്‍ഡല്‍ ട്വീറ്റ് ചെയ്തു. തനിക്ക് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ദല്‍ഹി പൊലീസില്‍ പരാതി നല്കി.
ഓഫീസില്‍ നിന്നും വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് പരിസരത്ത് കടലാസില്‍ എഴുതിയ വധഭീഷണി കണ്ടത്. അജ്മീര്‍ ഷറീഫ് ദര്‍ഗയിലെ ഖാദിമായ ആദില്‍ ചിഷ്ടിയ്ക്കെതിരെ ഹിന്ദു ദൈവങ്ങളെ അപമാനിച്ചതിന് പരാതി നല്‍കിയതിന്റെ പിറ്റേ ദിവസമാണ് വധഭീഷണി.
“ഹിന്ദുക്കള്‍ക്ക് 33 കോടി ദൈവങ്ങളുണ്ടെന്നും നൂപുര്‍ ശര്‍മ്മയ്ക്ക് അവര്‍ ജീവിച്ചിരിക്കുന്നുവെന്ന് തെളിയിക്കാന്‍ കഴിയുമോ” എന്നുമായിരുന്നു ആദില്‍ ചിഷ്ടി ഒരു വീഡിയോ സന്ദേശത്തില്‍ ചോദിച്ചിരുന്നത്. ഇതിനെതിരെയാണ് വിനീത് ജിന്‍ഡല്‍ പൊലീസില്‍ പരാതി നല്‍കിയത്.
‘സുര്‍ തന് സെ ജുഡ’ മാതൃകയിലുള്ളതാണ് വധ ഭീഷണി. സുര്‍ (തല) തന് (ശരീരം) സെ ജുദ (വേര്‍പ്പെടുത്തുക) എന്നാണ് ഈ വാചകത്തിന്റെ അര്‍ത്ഥം.
പൊതുവേ ഹിന്ദുത്വ കേസുകളും ബിജെപിയ്ക്ക് അനുകൂലമായ കേസുകളും വാദിക്കുന്ന മിടുക്കനായ സുപ്രീംകോടതി അഭിഭാഷകനാണ് വിനീത് ജിന്‍ഡല്‍. കാളീദേവിയെ അപമാനിച്ചതിന് സംവിധായിക ലീന മണിമേഖലയ്ക്കെതിരെ വിനീത് ജിന്‍ഡല്‍ കേസ് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: