ന്യൂദല്‍ഹി : കോംഗോയിലെ സൈനിക ബേസ് കൊള്ളയടിക്കാനുള്ള ശ്രമങ്ങളെ അപ്പാടെ തകര്‍ത്ത് ഇന്ത്യന്‍ ആര്‍മി. യുഎന്‍ സമാധാനദൗത്യമായ മോനസ്കോയുടെ ഭാഗമായാണ് കോംഗോയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ബേസ് സ്ഥാപിച്ചത്. ഇതിനുനേരെ സായുധ കൊള്ളക്കാരുടെ സംഘമാണ് ആക്രമിക്കാന്‍ നീക്കം നടത്തിയത്.
കോംഗോയിലെ സൈനിക ക്യാമ്പും ആശുപത്രിയും കൊള്ളയടിക്കാനാണ് സായുധ കൊള്ളക്കാരുടെ ശ്രമം. സൈനിക ബേസിലുണ്ടായിരുന്ന യുഎന്‍ ദൗത്യ സംഘം സുരക്ഷിതരാണെന്നും ഇവരുടെ സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ഇന്ത്യന്‍ ആര്‍മി വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം ഐക്യരാഷ്ട്രസഭയുടെ ചില ഓഫീസുകളും കൊള്ളയടിക്കാനായി ശ്രമം നടക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇതേക്കുറിച്ച് ശക്തമായ നിരീക്ഷണം നടത്തിവരികയാണെന്നും ഇന്ത്യന്‍ ആര്‍മി അറിയിച്ചു.
കോംഗോയില്‍ ഉടലെടുത്തിരിക്കുന്ന സായുധ സംഘര്‍ഷങ്ങളെ നേരിടാനാണ് വിവിധ രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ മോനസ്കോ ദൗത്യം യുഎന്‍ ആവിഷ്കരിച്ചിരിക്കുന്നത്. മേയ് 22ന് കോംഗോ ദേശീയ ആര്‍മിയെയും മോനസ്കോയേയും ലക്ഷ്യമിട്ട് നടന്ന സായുധ സംഘങ്ങളുടെ ആക്രമണം ഇന്ത്യന്‍ ആര്‍മി ഉള്‍പ്പെട്ട സമാധാന സേന പരാജയപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: