കൊച്ചി: കൊച്ചിയില്‍ സീരിയല്‍ നടിയും കൂട്ടാളിയും അമിതമായി ലഹരി ഉപയോഗിച്ചശേഷം അപകടകരമായി വാഹനമോടിച്ചു നിരവധി വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചു നഗരത്തില്‍ പരിഭ്രാന്തി പടര്‍ത്തി. സംഭവത്തില്‍ സീരിയല്‍ നടി അശ്വതി ബാബുവും (26) ഇവരുടെ സുഹൃത്ത് നൗഫലുമാണ് സംഭവത്തില്‍ കസ്റ്റഡിയിലായത് ഇന്നലെ രാത്രിയാണ് സംഭവം.
കുസാറ്റ് ജംഗ്ഷന്‍ മുതല്‍ തൃക്കാക്കര ക്ഷേത്രം വരെയുള്ള റോഡിലൂടെയായിരുന്നു നൗഫല്‍ അമിതവേഗതയില്‍ വണ്ടി ഓടിച്ചത്. റോഡിലുള്ള വാഹനങ്ങള്‍ തട്ടിത്തെറിപ്പിച്ചതോടെ നാട്ടുകാര്‍ രോഷാകുലരായി.ഇതോടെ തൃക്കാക്കര ക്ഷേത്രത്തിനു സമീപത്തു നാട്ടുകാര്‍ വാഹനം തടയാന്‍ ശ്രമിച്ചു. വെട്ടിച്ചെടുത്തു രക്ഷപെടാന്‍ നോക്കിയെങ്കിലും നൗഫലിന്റെ കാറിന്റെ ടയര്‍ പൊട്ടി. ഇതിനെ തുടര്‍ന്നു വാഹനം ഉപേക്ഷിച്ചു രക്ഷപെടാനായി ഇരുവരുടെയും ശ്രമം. ഇതിനിടെ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് തൃക്കാക്കര പൊലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. ഇവരെ മെഡിക്കല്‍ പരിശോധനയ്‌ക്ക് വിധേയമാക്കും.തിരുവനന്തപുരം തുമ്പ ആറാട്ടുവഴി സ്വദേശിനിയാണ് അശ്വതി ബാബു.
ആളുകള്‍ ചുറ്റിലും കൂടിയതോടെ ഒപ്പമുണ്ടായിരുന്ന നടി അശ്വതി ബാബു നൗഫലിനെ സ്ഥലത്തുനിന്നു മാറ്റാന്‍ ശ്രമിച്ചു. ഇരുവരും അടുത്തുള്ള സ്‌കൂളിന്റെ ഭാഗത്തേയ്‌ക്കു പോയെങ്കിലും പൊലീസെത്തി നൗഫലിനെ പിടികൂടി. പിന്നീട് നാട്ടുകാര്‍ നല്‍കിയ വിവരമനുസരിച്ചാണ് നടിയെ കണ്ടെത്തിയത്. 2018ല്‍ എംഡിഎംഎ ലഹരി പദാര്‍ഥവുമായി ഇരുവരും പൊലീസ് പിടിയിലായിട്ടുണ്ട്. ഇരുവരും ജയിലിലായെങ്കിലും ലഹരി ഉപയോഗം അവസാനിപ്പിച്ചിരുന്നില്ലെന്നാണ് അടുപ്പമുള്ളവര്‍ പറയുന്നത്. അന്ന് ഇവര്‍ താമസിച്ചിരുന്ന ഫ്‌ലാറ്റില്‍ അനാശാസ്യ പ്രവര്‍ത്തനവും ലഹരി ഉപയോഗവും നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പൊലീസ് പരിശോധന. ദിവസവും ലഹരി ഉപയോഗിച്ചിരുന്ന ഇവര്‍ അനാശാസ്യത്തിലൂടെയാണ് ഇതിനുള്ള പണം കണ്ടെത്തിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: