പാലക്കാട്: പ്രധാനമന്ത്രിയുടെ കോലം കത്തിക്കുന്നതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ദേഹത്തേക്ക് തീ പടര്‍ന്നു പിടിച്ചു. ഡിസിസി പ്രസിഡന്‍് ഉള്‍പ്പെടെയുള്ളവര്‍ക്ക് പൊള്ളലേറ്റു. ഡിസിസി പ്രസിഡന്റ് എ. തങ്കപ്പന്റെ നേതൃത്വത്തില്‍ ഇന്നു വൈകിട്ട് സുല്‍ത്താന്‍പേട്ട ജങ്ഷനിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ചത്. സോണിയാഗാന്ധിയെ ഇഡി ചോദ്യം ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. പ്രധാനമന്ത്രിയുടെ കോലം കത്തിക്കുന്നതിനിടെ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ ദേഹത്തേക്ക് തീ പടര്‍ന്നു പിടിക്കുകയായിരുന്നു.
തീ പടര്‍ന്ന മുണ്ടുമായി പോലീസുകാര്‍ക്ക് ഇടയിലേക്കാണ് നേതാക്കള്‍ ഓടിക്കയറിത്. പിന്നീട് മുണ്ട് ഊരിയെറിഞ്ഞശേഷം ഇവര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. പോലീസിന്റെ ദേഹത്തും തീപടര്‍ന്നതോടെ നേതക്കള്‍ ഉള്‍പ്പെടെയുള്ളവരെ വിരട്ടി ഓടിച്ചു. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ചെറിയ സംഘര്‍വും ഉണ്ടായി.
കൗണ്‍സിലര്‍ വിപിന്റെയും സംസ്കാര സാഹിതി ജില്ലാ പ്രസിഡന്റ് ബോബന് മാട്ടുമന്തയുടെയും മുണ്ടിലൂടെയാണ് തീ പടര്‍ന്നുകയറിയത്. ഡിസിസി പ്രസിഡന്റ് തങ്കപ്പന്റെയും അനുയായികളുടെയും ദേഹത്തും പോള്ളലേറ്റു. തീ പ്രകടനം നടത്തിയവരെ പോലീസ് അറസ്റ്റു ചെയ്തു. പ്രധാനമന്ത്രിയുടെ കോലം കത്തിച്ച സംഭവത്തില്‍ സൗത്ത് പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: