തിരുവനന്തപുരം: കേരളത്തിന് വിവിധ തരത്തിലുള്ള നിക്ഷേപ വാഗ്ദാനങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മീറ്റ് ദ ഇന്‍വെസ്റ്റര്‍ പരിപാടി വിജയകരമായി സംഘടിപ്പിച്ചതില്‍ 7000 കോടിയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചു. . ഉത്തരവാദ വ്യവസായം, ഉത്തരവാദിത്ത നിക്ഷേപം സ്വീകരിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറി. 50 കോടിയിലധികം നിഗക്ഷപമുള്ള വ്യവസായങ്ങള്‍ക്ക് 7 ദിവസംകൊണ്ട് അനുമതി നല്‍കുകയാണ്.
നെസ്റ്റോ ഗ്രൂപ്പ് 700 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു. ടാറ്റ എല്‍എക്സിയുമായി 75 കോടിയുടെ നിക്ഷേപ പദ്ധതികള്‍ക്ക് കരാര്‍ ഒപ്പുവെച്ചു. പത്ത് മാസം കൊണ്ട് ഇവര്‍ക്കാവശ്യമായി കെട്ടിടം കൈമാറും. കാക്കനാട് 1200 കോടി നിക്ഷേപം വരുന്ന 20000 പേര്‍ക്ക് ജോലി ലഭിക്കുന്ന പദ്ധതിക്ക് ഒപ്പുവെച്ചിട്ടുണ്ട്. ദുബൈ എക്സ്പോ വഴിയും കേരളത്തില്‍ നിക്ഷേപമെത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എംഎസ്എംഇ മേഖലയ്ക്ക് കൈത്താങ്ങായി 1416 കൊടിയുടെ പാക്കേജ് നടപ്പാക്കുന്നുണ്ട്. 50 കോടി വരെ ഉള്ള വ്യവസായങ്ങള്‍ക്ക് അതിവേഗം അനുമതി നല്‍കുകയാണ് സംസ്ഥാനം. സംരംഭകരുടെ പരാതിയില്‍ അതി വേഗം നടപടി എടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
മികച്ച മാതൃകള്‍ക്കായി മറ്റ് സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും നോക്കാം. നല്ല കാര്യങ്ങള്‍ പിന്തുടരുന്നതിന് വിഷമമില്ല. ഇവിടെ സാധ്യമായത് ചെയ്യും. ആ കാര്യത്തില്‍ എല്ലാവരുടെയും പിന്തുണ ഉണ്ടാകണം. പിന്തുണ നല്‍കുന്നതിന് പകരം ചില ഘട്ടങ്ങളില്‍ നശീകരണ പ്രവണത കാണിക്കുന്നുണ്ട്. അതിന്റെ ഭാഗമായ നടപടികള്‍ പൊതുവിലുള്ള മുന്നേറ്റത്തിന് സഹായകരമല്ല മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: