ന്യൂദല്‍ഹി:രാജ്യത്ത് ബാങ്കുകളിലും തെരഞ്ഞെടുക്കപ്പെട്ട ചില ധനകാര്യ സ്ഥാപനങ്ങളിലും കഴിഞ്ഞ രണ്ട് വര്‍ഷമായി തട്ടിപ്പുകളുടെ കാര്യത്തില്‍ എട്ട് ശതമാനത്തിന്റെ കുറവുള്ളതായി കേന്ദ്ര ധനകാര്യ സഹമന്ത്രി ഭഗ് വത് കരാട് പറഞ്ഞു. 2019-20 വര്‍ഷത്തില്‍ 32,178 കോടി രൂപയുടെ തട്ടിപ്പ് നടന്നപ്പോള്‍ 2021-22 കാലത്ത് വെറും 3,785 കോടി രൂപയുടെ തട്ടിപ്പ് മാത്രമാണ് നടന്നത്.
റിസര്‍വ്വ് ബാങ്കിന്റെ കണക്കുകള്‍ ഉദ്ധരിച്ചാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. 2020-21 കാലഘട്ടത്തില്‍ 11,800 കോടി രൂപയുടെ ബാങ്ക് തട്ടിപ്പുകള്‍ നടന്നു. അതുപോലെ ഇന്ത്യയുടെ ആകെയുള്ള കിട്ടാക്കടത്തിന്റെ തോത് 5.9 ശതമാനമായി കുറഞ്ഞതായി 2022 മാര്‍ച്ചിലെ കണക്കുകള്‍ ഉദ്ധരിച്ച് മന്ത്രി പറഞ്ഞു. എങ്കിലും മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കിട്ടാക്കടം കൂടുതലാണ്.
റഷ്യയുടെ കിട്ടാക്കടം 8.3 ശതമാനമാണെങ്കില്‍ ദക്ഷിണാഫ്രിക്കയുടേത് 5.2 ശതമാമാണ്. ചൈനയുടെ കിട്ടാക്കടം 1.8 ശതമാനവും ഇന്തോനേഷ്യയുടേത് 2.6 ശതമാനുവം ആണ്. എന്നാല്‍ അമേരിക്കയുടേത് ഇത് വെറും 1.1 ശതമാനം മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: