ന്യൂദല്‍ഹി സൗദി അറേബ്യയിലേക്ക് ഹജിനും ഉറയ്ക്കും പോകുന്ന തീര്‍ത്ഥാടകര്‍ക്ക് ജിഎസ് ടി തീരുവയില്‍ ഇളവ് അനുവദിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ജസ്റ്റിസ് എ.എം. ഖാന്‍വില്‍കറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഈ ആവശ്യമുന്നയിച്ച് സമര്‍പ്പിച്ച ഒരു പിടി ഹര്‍ജികള്‍ തള്ളിക്കളഞ്ഞത്. നികുതിയിളവ്, വിവേചനം എന്നിവ കണക്കിലെടുക്കുന്ന സാഹചര്യത്തിലാണ് പരാതികള്‍ തള്ളിക്കളയുന്നതെന്ന് കോടതി പറഞ്ഞു.
പൊതുവെ മതപരമായ കര്‍മ്മങ്ങളുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ക്കുള്ള സേവനങ്ങള്‍ ഇളവിന് യോഗ്യമാണെന്ന് സുപ്രീംകോടതി പറഞ്ഞു. എന്നാല്‍ രാജ്യത്തിന് പുറത്തുള്ള മതകര്‍മ്മങ്ങളില്‍ പങ്കെടുക്കുന്ന വിമാനയാത്രയ്ക്ക് ജിഎസ് ടി ചുമത്തണോ വേണ്ടയോ എന്ന കാര്യം ഇപ്പോഴും തര്‍ക്കവിഷയമായി തുടരുകയാണ്. ഇതില്‍ അന്തിമ തീര്‍പ്പായിട്ടില്ല. ഇക്കാര്യം കോടതിയുടെ മറ്റൊരു ബെഞ്ചിന്റെ പരിഗണനയിലിരിക്കുകയാണിപ്പോള്. – ബെഞ്ച് പറഞ്ഞു.
ഹജ് തീര്‍ത്ഥാടകര്‍ക്ക് ഇളവ് വേണമെന്നാവശ്യപ്പെട്ട് ഒരു പിടി സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹജ് തീര്‍ത്ഥാടനത്തിന് ജിഎസ് ടി ചുമത്തരുതെന്നാണ് ടൂര്‍ ഒഓപ്പറേറ്റര്മാര് പരാതിയില്‍ ആവശ്യപ്പെട്ടത്. ഹജ് തീര്‍ത്ഥാടനവും ഉംറയും രാജ്യത്തിന് പുറത്തുള്ള പ്രവര്ത്തനങ്ങളായതിനാല് ഭരണഘടനയുടെ 245ാം വകുപ്പ് പ്രകാരം നികുതി നിയമം ബാധകമല്ലെന്നായിരുന്നു ഇവരുടെ വാദം. ഇന്ത്യയിലെ ഹജ് കമ്മിറ്റി മുഖാന്തരം പോകുന്ന യാത്രികര്‍ക്ക് ജിഎസ് ടി ചുമത്തുന്നില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യയ്ക്ക് പുറത്തുള്ള സേവനമായതിനാല്‍ ജിഎസ് ടി ചുമത്തരുതെന്ന് വാദം പക്ഷെ കോടതി സ്വീകരിച്ചില്ല.
ഇപ്പോള്‍ കേന്ദ്രം ഇന്ത്യയ്ക്ക് പുറത്തുള്ള വിമാനയാത്രയായതിനാല്‍ അഞ്ച് ശതമാനം ജിഎസ് ടി തീരുവ ചുമത്തുന്നുണ്ട്. സൗദി സര്‍ക്കാരുമായി കേന്ദ്രം പ്രത്യേകധാരണപ്രകാരം ഉപയോഗിക്കപ്പെടുന്ന വിമാനങ്ങള്‍ ഒഴികെയുള്ളവയില്‍ ഹജ് തീര്‍ത്ഥാടകര്‍ പോയാല്‍ അതിന് അഞ്ച് ശതമാനം ജിഎസ് ടി ഇപ്പോള്‍ ഈടാക്കുന്നുണ്ട്. അതേ സമയം കേന്ദ്ര വിദേശകാര്യമന്ത്രാലയം സൗദി സര്‍ക്കാരുമായുള്ള ധാരണപ്രകാരം കൊണ്ടുപോകുന്ന ഹജ് തീര്‍ത്ഥാടകരെ ജിഎസ് ടിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ അവരുടെ ബിസിനസിന്റെ ഭാഗമായി ഹജ് തീര്‍ത്ഥാടകരെ കൊണ്ടുപോകുമ്പോല്‍ അതിനും സാധാരണ യാത്രവിമാനങ്ങളില്‍ ജിഎസ് ടി ഇളവ് അനുവദിക്കണമെന്നതാണ് ഹര്‍ജിയിലെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: