ആലപ്പുഴ: ആലപ്പുഴ ജില്ല കളക്ടറായി ശ്രീറാം വെങ്കിട്ടരാമന് ചുമതലയേറ്റു.എറണാകുളം കളക്ടറായി സ്ഥാനമാറ്റം ലഭിച്ച ഭാര്യ രേണു രാജില്‍ നിന്നാണ് ശ്രീറാം ചുമതലയേറ്റത്.ശ്രീറാം വെങ്കിട്ടരാമനെ കളക്ടറായി നിയമിച്ചതില്‍ കടുത്ത പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കളക്ടറേറ്റിലെത്തി.ചുമതലയേല്‍ക്കാന്‍ ശ്രീറാം വെങ്കിട്ടരാമന് കളക്ട്രേറ്റില്‍ എത്തിയപ്പോള്‍ അവര്‍ കരിങ്കൊടി കാണിച്ചു.
‘ആലപ്പുഴയെക്കുറിച്ച് പഠിച്ച് വരികയാണ്, ഇടപെടേണ്ട മേഖലകളെ കുറിച്ച് പഠിച്ചിട്ട് കൈകാര്യം ചെയ്യും.എടുത്തുചാടി ഒന്നിലേക്കും പോകുന്നില്ല.പ്രത്യേകിച്ച് കാഴ്ച്ചപ്പാടില്ല.ആദ്യമായിട്ടാണ് കളക്ടര്‍ ആകുന്നത്.ചുമതല ഏറ്റശേഷം ശ്രീറാം പറഞ്ഞു.പ്രതിഷേധങ്ങളെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.പ്രതിഷേധം വ്യാപകമായ സാഹചര്യത്തില്‍ ആലപ്പുഴ കളക്ടറുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് അക്കൗണ്ടിന്റെ കമന്റ് ബോക്സ് പൂട്ടിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: