യൂജിന്‍: പോള്‍വോള്‍ട്ടില്‍ സ്വന്തം പേരിലുള്ള ലോക റിക്കാര്‍ഡ് തിരുത്തി സ്വീഡന്റെ അര്‍മാന്‍ഡ് ഡുപ്ലാന്റിസ്. ഇന്നലെ പുരുഷ ഫൈനലില്‍ 6.21 മീറ്റര്‍ ഉയരം താണ്ടിയാണ് 22കാരനായ താരം വീണ്ടും ചരിത്രം കുറിച്ചത്. 2019ലെ ദോഹ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു ഡുപ്ലാന്റിസിന്. കഴിഞ്ഞ ടോക്കിയോ ഒളിമ്പിക്‌സില്‍ 6.02 മീറ്റര്‍ ചാടി സ്വര്‍ണം നേടിയിരുന്നു. കരിയറില്‍ അഞ്ചാം തവണയാണ് താരം ലോക റിക്കാര്‍ഡ് തിരുത്തിക്കുറിക്കുന്നത്. അമേരിക്കയുടെ ക്രിസ് നില്‍സണ്‍ 5.94 മീറ്റര്‍ ചാടി വെള്ളി നേടി.
ഫിലിപ്പീന്‍സിന്റെ ഏണസ്റ്റ് ജോണ്‍ ഒബീനയും 5.94 മീറ്റര്‍ ചാടിയെങ്കിലും വെങ്കലം കൊണ്ട് തൃപ്തിപ്പെട്ടു. അമേരിക്കന്‍ താരം ആദ്യ ശ്രമത്തില്‍ 5.94 മീറ്റര്‍ ചാടിയപ്പോള്‍ ഫിലിപ്പീന്‍സ് താരം രണ്ടാം അവസരത്തിലാണ് ഈ ഉയരം മറികടന്നത്. പിന്നീട് ആറ് മീറ്റര്‍ താണ്ടാനുള്ള ഇവരുടെ മൂന്ന് ശ്രമങ്ങളും പരാജയപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: