കൊച്ചി : അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന നടപ്പാക്കുന്നതിനെതിരെ നടപടി സ്വീകരിച്ചെന്ന് ആരോപിച്ച് ബിഷപ്പ് ആന്റണി കരിയിലിനോട് സ്ഥാനം ഒഴിയാന്‍ ആവശ്യപ്പെട്ടു. ദല്‍ഹിലേക്ക് ആന്റണി കരിയിലിനെ വിളിച്ചു വരുത്തിയാണ് സ്ഥാനം ഒഴിയാനുള്ള വത്തിക്കാന്റെ നോട്ടീസ് കൈമാറിയിരിക്കുന്നത്.
ഏകീകൃത കുര്‍ബാന നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സഭയ്ക്കുള്ളില്‍ രണ്ട് ചേരി രൂപപ്പെട്ടിരിക്കുകയാണ്. തര്‍ക്കങ്ങളില്‍ ആലഞ്ചേരി വിരുദ്ധവിഭാഗം വൈദികരെ പിന്തുണച്ചതിനാണ് ബിഷപ്പിനെതിരേയിപ്പോള് നടപടി സ്വീകരിച്ചിരിക്കുന്നത്. ബിഷപ്പ് ആലഞ്ചേരി വിഭാഗത്തിനെതിരെയുള്ള നിലപാടുകളില്‍ ആന്റണി കരിയില്‍ രാജിവെച്ച് ഒഴിയണമെന്ന് അനുകൂലികളില്‍ നിന്നും ആവശ്യം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് വത്തിക്കാന്റെ ഇടപെടലുകള്‍ ഉണ്ടായിരിക്കുന്നത്.
ഇതുപ്രകാരം ആന്റണി കരിയിലിനോട് സ്ഥാനം ഒഴിഞ്ഞ ശേഷം എറണാകുളം അങ്കമാലി രൂപതയ്ക്ക് കീഴിലെ സ്ഥലങ്ങളില്‍ താമസിക്കാനോ പാടില്ല. സ്ഥാനം എത്രയുംപെട്ടന്ന് ഒഴിഞ്ഞു നല്‍കാനും നോട്ടീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: