Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അഭിമാനമായി നീരജ് ചോപ്ര

2021 ആഗസ്റ്റ് ഏഴിനായിരുന്നു ടോക്കിയോ ഒളിംപിക്‌സിലെ അത്‌ലറ്റിക്‌സില്‍ ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ ദേശീയപതാക വാനില്‍ പാറിപ്പറന്നത്. അന്ന് ഫൈനലില്‍ 87.58 മീറ്റര്‍ എറിഞ്ഞായിരുന്നു നീരജ് ചോപ്ര ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ ചരിത്രം തിരുത്തിക്കുറിച്ചത്. ടോക്കിയോയില്‍ സ്വര്‍ണം നേടിയ ദൂരത്തേക്കാള്‍ ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ നീരജിന്റെ ജാവലിന്‍ കുതിച്ചിരുന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 25, 2022, 05:07 am IST
in Editorial

ഒളിമ്പിക് സ്വര്‍ണത്തിനു പിന്നാലെ ഇന്ത്യന്‍ കായിക ലോകത്തിന് മറ്റൊരു സ്വപ്‌നതുല്യ നേട്ടം കൂടിയാണ് ഇന്നലെ നീരജ് ചോപ്ര സമ്മാനിച്ചത്. ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ രാജ്യത്തിന്റെ ആദ്യ വെള്ളിമെഡലാണ് പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ 88.13 മീറ്റര്‍ എറിഞ്ഞ് ഈ ഇരുപത്തിനാലുകാരന്‍ നേടിക്കൊടുത്തത്. ഇന്ത്യന്‍ കായിക രംഗം അടുത്ത കാലത്തു കൈവരിക്കുന്ന കുതിപ്പിനു വേഗം കുറഞ്ഞിട്ടില്ലെന്നു തെളിയിക്കുന്നതാണ് ഈ നേട്ടം. ലോകചാമ്പ്യന്‍ഷിപ്പില്‍ 19 വര്‍ഷത്തിനുശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ അത്‌ലറ്റ് മെഡല്‍ നേടുന്നത്. 2003ല്‍ പാരീസ് ലോകചാമ്പ്യന്‍ഷിപ്പ് ലോങ്ജമ്പില്‍ 6.70 മീറ്റര്‍ പിന്നിട്ട് വെങ്കലം നേടിയ മലയാളി താരം അഞ്ജു ബോബി ജോര്‍ജാണ് ലോക ചാമ്പ്യന്‍ഷിപ്പിലെ ആദ്യ ഇന്ത്യന്‍ മെഡല്‍ വിജയി.

2021 ആഗസ്റ്റ് ഏഴിനായിരുന്നു ടോക്കിയോ ഒളിംപിക്‌സിലെ അത്‌ലറ്റിക്‌സില്‍ ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ ദേശീയപതാക വാനില്‍ പാറിപ്പറന്നത്. അന്ന് ഫൈനലില്‍ 87.58 മീറ്റര്‍ എറിഞ്ഞായിരുന്നു നീരജ് ചോപ്ര ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ ചരിത്രം തിരുത്തിക്കുറിച്ചത്. ടോക്കിയോയില്‍ സ്വര്‍ണം നേടിയ ദൂരത്തേക്കാള്‍ ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ നീരജിന്റെ ജാവലിന്‍ കുതിച്ചിരുന്നു. കനത്ത വെല്ലുവിളി മറികടന്നാണ് നീരജിന്റെ നേട്ടമെന്നത് ഏറെ അഭിമാനത്തിനു വക നല്‍കുന്നതാണ്. ആറ് ശ്രമങ്ങളില്‍ മൂന്നും ഫൗളായി. നാലാം ശ്രമത്തിലാണ് വെള്ളി മെഡല്‍ ദൂരം കുറിക്കപ്പെട്ടത്. പ്രതിസന്ധികളിലും തിരിച്ചടികളിലും പതറാതെ പൊരുതാനുള്ള ആത്മവിശ്വാസവും ദൃഢനിശ്ചയവും ഇന്ത്യന്‍ താരങ്ങള്‍ ആര്‍ജിക്കുന്നതിന്റെ തെളിവായി വേണം ഈ മത്സരബുദ്ധിയെ കാണാന്‍.

ഇതിഹാസതാരങ്ങളായ മില്‍ഖ സിങ്ങിനും പി.ടി. ഉഷയ്‌ക്കുമെല്ലാം ഒളിമ്പിക്‌സ് ഫൈനലില്‍ അവസാന നിമിഷം കാലിടറി മെഡല്‍ നഷ്ടപ്പെട്ടിടത്താണ് അവര്‍ക്കുള്ള ഗുരുദക്ഷിണ പോലെ നീരജ് ചോപ്ര ഒളിമ്പിക്‌സിന് പിന്നാലെ ലോക ചാമ്പ്യന്‍ഷിപ്പിലും മെഡല്‍ നേടിയത്. ഒളിമ്പിക്‌സ് സ്വര്‍ണനേട്ടത്തിനു ശേഷം നീരജ് പറഞ്ഞത് 90 മീറ്റര്‍ പിന്നിടുകയാണ് തന്റെ ലക്ഷ്യമെന്നാണ്. കഴിഞ്ഞ മാസം സ്‌റ്റോക്ക്‌ഹോം ഡയമണ്ട് ലീഗില്‍ 89.94 മീറ്റര്‍ എറിഞ്ഞ് അതിനടുത്തുവരെ എത്തുകയും ചെയ്തു. ചരിത്രമുറങ്ങുന്ന ഹരിയാനയിലെ പാനിപ്പത്തില്‍നിന്ന് കുതിച്ചു തുടങ്ങിയ നീരജ് ചോപ്രയുടെ ജാവലിന്‍, ചണ്ഡീഗഢും പട്യാലയും ഒട്ടേറെ വിദേശരാജ്യങ്ങളും പിന്നിട്ട് ഒളിമ്പിക് സ്വര്‍ണത്തിലെത്തി ഇപ്പോഴിതാ അമേരിക്കയിലെ യൂജിനില്‍ വെള്ളിത്തിളക്കത്തോടെ പറന്നിറങ്ങിയിരിക്കുന്നു. കൃത്യമായ പരിശീലനവും കഠിനാദ്ധ്വാനം ചെയ്യാനുള്ള മാനസികാവസ്ഥയും ഉണ്ടെങ്കില്‍ ഏതൊരു നേട്ടവും ആര്‍ക്കും സ്വന്തമാക്കാന്‍ കഴിയുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് നീരജിന്റെ ഈ നേട്ടങ്ങള്‍. വരും തലമുറകള്‍ക്ക് ഇതു പ്രചോദനമേകുമെന്നു വിശ്വസിക്കാം.

Tags: നീരജ് ചോപ്ര
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യയെ നീരജ് ചോപ്ര നയിക്കും

Sports

ഇന്ത്യയുടെ അഭിമാനമായി നീരജ് ചോപ്ര; ലുസാനില്‍ നടന്ന ഡയമണ്ട് ലീഗ് ജാവലിന്‍ ത്രോ മത്സരത്തില്‍ ഒന്നാമതെത്തി

Sports

നീരജ് ചോപ്ര പിന്‍മാറി

Athletics

ലോകത്തിന്റെ നെറുകയില്‍ നീരജ് ചോപ്ര; ലോക അത്ലറ്റിക്സ് റാങ്ക് പട്ടികയില്‍ ജാവലിന്‍ ത്രോ റാങ്കിങ്ങില്‍ നീരജ് ചോപ്ര ഒന്നാമന്‍

Sports

നീരജ് നമ്പര്‍ വണ്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.