തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ സപ്തംബര്‍ ആറ് മുതല്‍ 12 വരെ സംഘടിപ്പിക്കും. സംസ്ഥാനതല ഓണാഘോഷം ആറിന് തിരുവനന്തപുരം നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.
തിരുവനന്തപുരത്ത് മാത്രം 30 വേദികളുണ്ടാകും. സപ്തംബര്‍ 12ന് വെള്ളയമ്പലം മുതല്‍ കിഴക്കേക്കോട്ട വരെയുള്ള ഘോഷയാത്രയോടെ ആഘോഷത്തിന് സമാപനമാകും. ആഘോഷ നടത്തിപ്പിന് മുഖ്യമന്ത്രി രക്ഷാധികാരിയായി കമ്മിറ്റിയും രൂപീകരിച്ചു.
ഓണാഘോഷത്തിന് കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിനുള്ള അപേക്ഷ ആഗസ്ത് ഏഴ് വരെ സ്വീകരിക്കും. പ്രളയസാഹചര്യത്തില്‍ 2018ലും കൊവിഡിനെ തുടര്‍ന്ന് 2020, 2021ലും ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കിയിരുന്നു. ഇക്കുറി വിപുലമായി ഓണാഘോഷം സംഘടിപ്പിക്കാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: