തിരുവനന്തപുരം:കെ.എം. ബഷീര്‍ എന്ന മാധ്യമപ്രവര്‍ത്തകനെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കട്ടരാമെനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതിനെതിരെ കോണ്‍ഗ്രസും മുസ്ലിം ലീഗും കേരളപത്രപ്രവര്‍ത്തക യൂണിയനും.
കേസില്‍ വിധിവരുന്നതിന് മുന്‍പ് നിയമനം നല്‍കിയെന്നാണ് വിമര്‍ശനം. സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കെ.എം. ബഷീറിന്റെ മരണത്തില്‍ കോടതി വിധി വരും മുന്‍പ് കേസിലെ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ കളക്ടര്‍ എന്ന ഉന്നത പദവിയില്‍ നിയമിച്ചത് അനുചിതമാണെന്ന് കേരള പത്രപ്രവ്രര്ത്തക യൂണിയാന്‍ ആരോപിക്കുന്നു.
സര്‍ക്കാര്‍ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മുസ്ലിം ലീഗ് ആലപ്പുഴ ജില്ലാ അധ്യക്ഷന്‍ എ.എം. നസീര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: