ന്യൂദല്‍ഹി: അന്തരിച്ച ഹര്‍മോഹന്‍ സിംഗ് യാദവിന്റെ പത്താം ചരമവാര്‍ഷികത്തോടനുബന്ധിച്ചുള്ള പരിപാടിയെ നാളെ വൈകുന്നേരം 4:30ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. ഹര്‍മോഹന്‍ സിംഗ് യാദവ് (18 ഒക്ടോബര്‍, 1921 25 ജൂലൈ, 2012) യാദവ സമുദായത്തിന്റെ ഉന്നതനായ വ്യക്തിയും നേതാവുമായിരുന്നു.
കര്‍ഷകര്‍ക്കും പിന്നാക്കക്കാര്‍ക്കും സമൂഹത്തിലെ മറ്റ് വിഭാഗങ്ങള്‍ക്കും വേണ്ടി അന്തരിച്ച നേതാവ് നല്കിയ സംഭാവനകള്‍ക്കുള്ള അംഗീകാരമായാണ് പ്രധാനമന്ത്രി പരിപാടിയില്‍ പങ്കെടുക്കുന്നത്. ഹര്‍മോഹന്‍ സിംഗ് യാദവ് ദീര്‍ഘകാലം രാഷ്ട്രീയത്തില്‍ സജീവമായി തുടരുകയും എം.എല്‍.സി, എം.എല്‍.എ, രാജ്യസഭാംഗം, ‘അഖില്‍ ഭാരതീയ യാദവ് മഹാസഭ’ ചെയര്മാന് എന്നീ നിലകളില്‍ വിവിധ പദവികളില്‍ സേവനമനുഷ്ഠിക്കുകയും ചെയ്തു.
തന്റെ മകന് സുഖ്റാം സിംഗിന്റെ സഹായത്തോടെ കാണ്‍പൂരിലും പരിസരത്തും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു. 1984ലെ സിഖ് വിരുദ്ധ കലാപത്തില്‍ നിരവധി സിഖുകാരുടെ ജീവന് സംരക്ഷിക്കുന്നതില്‍ ധീരത പ്രകടിപ്പിച്ചതിന് 1991ല്‍ ഹര്‍മോഹന്‍ സിംഗ് യാദവിന് ശൗര്യ ചക്ര നല്കി ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: