ന്യൂദല്‍ഹി: രാജ്യത്തിന്റെ 15ാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും.തിങ്കളാഴ്ച രാവിലെ 10.15നാണ് സത്യപ്രതിജ്ഞാ ചടങ്ങെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലാണ് സത്യപ്രതിജ്ഞ നടക്കുക.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണയുടെ സാന്നിധ്യത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. സൈന്യത്തിന്റെ ബഹുമതിയായി 21 തവണ ആകാശത്തേക്ക് വെടിവെയ്ക്കുന്ന രീതിയില്‍ 21-ഗണ്‍ സല്യൂട്ട് നല്‍കും. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ തലസ്ഥാനനഗരിയാകെ ആഘോഷത്തിന്റെ ലഹരിയിലാണ്.
ആശംസകള്‍ നേരാന്‍ മന്ത്രിമാരും നേതാക്കളും മുര്‍മു താമസിക്കുന്ന ചാണക്യപുരിയിലെ ബംഗ്ലാവിലേക്ക് പ്രവഹിക്കുകയാണ്. ആദിവാസി കലാസംഘങ്ങളും ആശംസയുമായി എത്തുന്നുണ്ട്. കാലാവധി പൂര്‍ത്തിയാക്കുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്യത്തെ ഞായറാഴ്ച അഭിസംബോധന ചെയ്യും. വൈകീട്ട് ഏഴ് മണിക്ക് ഓള് ഇന്ത്യാ റേഡിയോ വഴിയും ദൂരദര്ശന് വഴിയും ഇപ്പോഴത്തെ രാഷ്ട്രപതിയുടെ സന്ദേശം പ്രക്ഷേപണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: