കൊല്‍ക്കത്ത : അധ്യാപക നിയമന അഴിമതി കേസില്‍ അറസ്റ്റില്‍ കഴിയുന്ന ബംഗാള്‍ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും ആര്‍മിയുടെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കഴിഞ്ഞ ദിവസം ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ പാര്‍ഥ ശാരീരിക അവശതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പാര്‍ഥയുടെ ആരോഗ്യസ്ഥിതി വഷളായതിലും സര്‍ക്കാര്‍ ആശുപത്രിയുടെ ചികിത്സയിലും സംശയമുണ്ടെന്ന് ഇഡി അറിയിച്ചു. അതിനാല്‍ തുടര്‍ ചികിത്സ ആര്‍മിയിലേക്ക് മാറ്റണമെന്നും ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ എന്‍ഫോഴ്്സ്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
പാര്‍ഥയെ ചോദ്യം ചെയ്യാന്‍ ഇഡിക്ക് കോടതി രണ്ട് ദിവസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ ചോദ്യം ചെയ്യലും നീണ്ട് പോകുമെന്ന സ്ഥിതിയാണ്. ഇയാളുടെ സഹായി അര്‍പിത ചാറ്റര്‍ജിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത രേഖയില്‍ മന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന രേഖകള്‍ ഉണ്ടെന്നാണ് ഇഡിയുടെ വാദം. പല തവണയായി പണം നല്‍കിയിട്ടുണ്ടെന്ന് അര്‍പിത അറിയിച്ചിട്ടുണ്ട്. ഇവരുടെ വീട്ടില്‍ നടത്തിയ തെരച്ചിലില്‍ 21 കോടിയിലധികം രൂപയുടെ നോട്ടുകളും 54 ലക്ഷത്തോളം വിദേശ കറന്‍സിയും സ്വര്‍ണ്ണവും കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: