തിരുവനന്തപുരം : മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ നഞ്ചിയമ്മയ്ക്കെതിരെയുള്ള പ്രസ്താവന നടത്തിയ ഗായകന് ലിനു ലാലിനെതിരെ രൂക്ഷ വിമര്‍ശനവുമായി അല്‍ഫോണ്‍സ് ജോസഫ്.നഞ്ചിയമ്മ ഹൃദയം കൊണ്ട് പാടിയത് നൂറ് വര്‍ഷമെടുത്ത് പഠിച്ചാലും പാടാന്‍ സാധിക്കില്ലെന്നും അല്‍ഫോണ്‍സ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
അയ്യപ്പനും കോശിയും എന്ന സിനിമയിലെ ഗാനത്തിന് നഞ്ചിയമ്മയ്ക്ക് പുരസ്കാരം ലഭിച്ചതിന് പിന്നാലെ ഫേസ്ബുക്ക് വിഡിയോയിലൂടെ അവര്‍ക്കെതിരെ വിമര്‍ശനം ഉന്നയിക്കുകയായിരുന്നു. നഞ്ചിയമ്മ പാടിയ ഗാനം ആണോ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ഗാനം, ഒരുമാസം സമയം കൊടുത്താല്‍ പോലും സാധാരണ ഒരു ഗാനം നഞ്ചിയമ്മയ്ക്ക് പാടാന്‍ കഴിയില്ലെന്നും സംഗീതത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവര്‍ക്ക് ഈ അംഗീകാരം അപമാനമായി തോന്നില്ലേ എന്നായിരുന്നു ലിനുവിന്റെ ചോദ്യം.
എന്നാല്‍ ലിനുവിന്റെ വീഡിയോയ്ക്ക് താഴെ തന്നെ കമന്റായാണ് അല്‍ഫോണ്‍സ് പ്രതികരിച്ചത്. ഞാന്‍ നഞ്ചിയമ്മയുടെ കൂടെ നില്ക്കുന്നു. അവരെ മികച്ച ഗായികയായി തെരഞ്ഞെടുത്ത ദേശീയ അവര്‍ഡ് ജൂറിയെ പിന്തുണക്കുകയാണ്. സംഗീതം പഠിക്കുകയോ പരിശീലിക്കുകയോ ചെയ്യാതെ നഞ്ചിയമ്മ ഹൃദയം കൊണ്ട് പാടിയത് നൂറ് വര്‍ഷമെടുത്ത് പഠിച്ചാലും പാടാന്‍ സാധിക്കില്ല. ഞാന്‍ ഉദ്ദേശിച്ചത് വര്‍ഷങ്ങളുടെ പരിശീലനമോ പഠന കാര്യങ്ങളോ അല്ല, മറിച്ച് നിങ്ങളുടെ ആത്മാവില്‍ നിന്നും ഹൃദയത്തില്‍ നിന്നും മനസ്സില്‍ നിന്നും നിങ്ങള്‍ എന്താണ് നല്‍കിയത് എന്നതാണ് പ്രധാനം. ഇതാണ് എന്റെ കാഴ്ചപ്പാട്’ എന്നായിരുന്നു അല്‍ഫോണ്‍സിന്റെ പോസ്റ്റ്.
നഞ്ചിയമ്മയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചത് കേരളം ഒന്നാകെ നഞ്ചിയമ്മയ്ക്ക് പുരസ്കാരം ലഭിച്ചതില്‍ അഭിമാനിക്കുമ്പോഴാണ് ലിനുവിന്റെ പ്രസ്താവന പുറത്തുവന്നത്. ലിനുവിനതിരെ സമൂഹ മാധ്യമങ്ങളിലും രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: