കോഴിക്കോട്: എഴുത്തുകാരന് സിവിക് ചന്ദ്രന് പിന്നോക്ക വിഭാഗക്കാരിയായ എഴുത്തുകാരിയെ ലൈംഗിക പീഢനത്തിന് വിധേയമാക്കിയെന്ന പരാതിയില്‍ ഉടന്‍ അറസ്റ്റ് വേണമെന്ന് സംസ്കാരിക പ്രവര്‍ത്തകര്‍.
42 സാംസ്കാരികപ്രവര്‍ത്തകര്‍ ഒപ്പിട്ട നിവേദനം സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. നോവലിസ്റ്റ് ടി.ഡി രാമകൃഷ്ണന്, സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകന് ചെരുവില്‍, കെ. അജിത എന്നിവര്‍ ഉള്‍പ്പെടെ ഈ നിവേദനത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. അധികവും സിപിഎം, സിപി ഐ പാര്‍ട്ടികളുമായി നേരിട്ട് ബന്ധമുള്ളവരാണ് കത്തില്‍ ഒപ്പുവെച്ച സാംസ്കാരിക പ്രവര്‍ത്തകര്‍.
അതിജീവിതയായ പിന്നോക്ക വിഭാഗത്തില്‍പ്പെടുന്ന എഴുത്തുകാരി പരാതി നല്‍കിയിട്ട് രണ്ടാഴ്ച പിന്നീട്ടിട്ടും പൊലീസ് കേസെടുത്തതല്ലാതെ മറ്റ് നടപടികളിലേക്ക് കടന്നിട്ടില്ല. പീഢനം നടന്നതായി പറയപ്പെടുന്ന സ്ഥലപരിശോധനയും വൈദ്യപരിശോധനയും പൂര്‍ത്തിയായി. മജിസ്ട്രേറ്റിന് മുന്‍പാകെ രഹസ്യമൊഴിയും നല്കി. പക്ഷെ തുടര്‍ നടപടികള്‍ പൊലീസ് വൈകിപ്പിക്കുകയാണെന്നും കത്തില്‍ ഒപ്പുവെച്ചവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: