പോര്‍ട്ട് ഓഫ് സ്പെയിന്: പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ നാളെ ഇറങ്ങുമ്പോള്‍, മത്സരത്തില്‍ ജയിച്ച് ഒപ്പമെത്തുക എന്ന ലക്ഷ്യവുമായിട്ടാകും ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസ് പോര്‍ട്ട് ഓഫ് സ്പെയ്നില്‍ മത്സരിക്കാന്‍ ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ മൂന്ന് റണ്‍സിന് ജയിച്ച ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിലാണ്. ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ ജയം നേടാന്‍ ഇന്ത്യക്ക് സാധിക്കാത്തതിനാല്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് ജയിക്കുക എന്നത് അത്ര എളുപ്പമായിരിക്കില്ല. ഇന്ത്യന്‍ സമയം വൈകിട്ട് ഏഴ് മണിക്കാണ് മത്സരം.
ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നത് ടോപ് ഓഡറിന്റെ ബാറ്റിങ് പ്രകടനമാണ്. നായകന് ശിഖര്‍ ധവാന്, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ ആദ്യ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. അതുകൊണ്ട് തന്നെ രണ്ടാം മത്സരത്തിലും ഇവരുടെ ബാറ്റിങ്ങിലാണ് പ്രതീക്ഷ. എന്നാല്‍ ഇന്ത്യയുടെ മധ്യനിര ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയിരുന്നു. സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്, ദീപക് ഹൂഡ എന്നിവര്‍ക്ക് ആദ്യ മത്സരത്തില്‍ ബാറ്റിങ്ങില്‍ തിളങ്ങാനായിരുന്നില്ല. ഇവര്‍ രണ്ടാം മത്സരത്തില്‍ ഫോമിലേക്ക് തിരിച്ചെത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്.
ബൗളിങ് നിരയില്‍ തിളങ്ങാന്‍ ആര്‍ക്കും തന്നെ സാധിച്ചിട്ടില്ല. ആദ്യം നന്നായി എറിയുന്ന സിറാജ് പിന്നീട് റണ്‍സ് വിട്ടുകൊടുക്കുന്നു. വിക്കറ്റ് നേടുന്നുണ്ടെങ്കിലും റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ ഷാര്‍ദുലും മോശമല്ല. പ്രസീദ് കൃഷ്ണയും, അക്ഷര്‍ പട്ടേലും ഫോമി ലല്ല. ചഹല്‍ മാത്രമാണ് ശ്രദ്ധയോടെ ബൗള്‍ എറിയുന്നത്. അതുകൊണ്ട് തന്നെ രണ്ടാം ഇന്നിങ്സില്‍ ബൗളിങ്ങില്‍ മാറ്റാന്‍ കൊണ്ടുവരാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ അര്‍ഷദീപ് സിങ്ങിന് ഏകദിന അരങ്ങേറ്റത്തിന് അവസരം നല്‍കിയേക്കും.
ആദ്യ മത്സരം തോറ്റെങ്കിലും വിന്‍ഡീസ് കരുത്തരുടെ നിരയാണ്. ഷായ് ഹോപ്പ്, നിക്കോളാസ് പൂരന് എന്നിവര്‍ക്ക് തിളങ്ങാനായാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാകില്ല. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ വിന്‍ഡീസ് തിളങ്ങിയാല്‍ രണ്ടാം മത്സരം ജയിക്കാന്‍ സാധ്യത ഏറെയും വിന്‍ഡീസിന് തന്നെയാണ്. ബാറ്റിങ്ങിനെ തുണക്കുന്ന പിച്ചായതിനാല്‍ ടോസ് നേടുന്ന ടീം രണ്ടാമത് ബാറ്റ് ചെയ്യാനാവും കൂടുതല്‍ ആഗ്രഹിക്കുക.
ഇന്ത്യ സാധ്യതാ ടീം: ശിഖര്‍ ധവാന്, അര്‍ഷദീപ് സിങ്, ആവേശ് ഖാന്, യുസ്വേന്ദ്ര ചഹല്‍, ഋതുരാജ് ഗെയ്ക് വാദ്, ദീപക് ഹൂഡ, ഇഷാന് കിഷന്, ശ്രേയസ് അയ്യര്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, അക്സര്‍ പട്ടേല്‍, പ്രസീദ് കൃഷ്ണ, സഞ്ജു സാംസണ്, ശുഭ്മാന്‍ ഗില്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, സൂര്യകുമാര്‍ യാദവ്.
വെസ്റ്റ് ഇന്‍ഡീസ് സാധ്യതാ ടീം: നിക്കോളാസ് പൂരന്, ഷായ് ഹോപ്പ്, ഷാമ്ര ബ്രൂക്ക്, കെയ്സി കാര്‍ട്ടി, ജേസണ്‍ ഹോള്‍ഡര്‍, അക്കീല്‍ ഹോസെയ്ന്‍, അല്‍സാരി ജോസഫ്, ബ്രാണ്ടന്‍ കിങ്, കെയ്ല്‍ മെയേഴ്സ്, കീമോ പോള്‍, റോവ്മാന്‍ പോവെല്‍, ജെയ്ഡന്‍ സീലെസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: