ന്യൂദല്‍ഹി: നൂപുര്‍ ശര്‍മ്മയ്ക്കെതിരെ പ്രവാചകനിന്ദാ പരാതി ഉയര്‍ത്തിക്കൊണ്ടുവന്ന ആള്‍ട്ട് ന്യൂസിന്റെ മുഹമ്മദ് സുബൈറിന് ജാമ്യത്തുക കെട്ടിവെച്ചത് എന്‍ഡിടിവി ജേണലിസ്റ്റ് ശ്രീനിവാസന് ജെയിനെന്ന് രാഷ്ട്രീയ നിരീക്ഷകനായ അഭിജിത് അയ്യര്‍ മിത്രയുടെ വെളിപ്പെടുത്തല്‍. . ഇക്കാര്യം ട്വീറ്റ് ചെയ്ത അഭിജിത് അയ്യര്‍ മിത്രയോട് ട്വീറ്റ് നീക്കം ചെയ്യാന്‍ ട്വിറ്റര്‍ നിര്‍ബന്ധിച്ചതായി പറയുന്നു. എന്നാല്‍ ഇത് അവഗണിച്ച് രണ്ടാമതും ഇക്കാര്യം ട്വീറ്റ് ചെയ്ത അഭിജിത് അയ്യര്‍ മിത്രയുടെ ട്വിറ്റര്‍ പേജ് ട്വിറ്റര്‍ ലോക്ക് ചെയ്തു.
ജാമ്യം അനുവദിക്കുമ്പോള്‍ 50,000 രൂപയുടെ ജാമ്യത്തുക കെട്ടിവെയ്ക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ആ തുകയാണ് എന്‍ഡിടിവിയുടെ ജേണലിസ്റ്റ് ശ്രീനിവാസന് ജെയിന് നല്‍കിയതായി അഭിജിത് അയ്യര്‍ മിത്ര ട്വീറ്റ് ചെയ്തത്.
അഭിജിത് അയ്യര്‍ മിത്രയുടെ ട്വിറ്റര്‍ പേജ് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ‘സ്വരാജ്യ’യുടെ കണ്‍സള്‍ട്ടിങ്ങ് എഡിറ്ററായ ആനന്ദ് രംഗനാഥന് നടത്തിയ ട്വീറ്റ്:
അഭിജിത് അയ്യര്‍ മിത്രയുടെ ട്വിറ്റര്‍ പേജ് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് (അണ്‍ലോക്ക് അഭിജിത് – അഭിജിതിനെ കെട്ടഴിയ്ക്കൂ) എന്ന പേരില്‍ ഒരു ഹാഷ്ടാഗ് വൈറലായി ഒാടുകയാണ്. ഇതോടെ എന്‍ഡിടിവിയും മുഹമ്മദ് സുബൈറും തമ്മിലുള്ള രഹസ്യബാന്ധവവും പുറത്തുവനന്നിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: