കൊച്ചി : ലൈംഗികാതിക്രമ കേസുകളില്‍ ഉടനടി നടപപടി സ്വീകരിക്കണം. വിട്ടുവീഴ്ച വരുത്താന്‍ പാടില്ലെന്ന് കര്‍ശ്ശന താക്കീത് നല്കി ഹൈക്കോടതി. ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകുന്നവരുടെ സംരക്ഷണവും സുരക്ഷയും ഉറപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
ഇരയില്‍ നിന്നും പരാതി ലഭിച്ചാല്‍ ഉടന്‍ പോലീസ് നടപടി സ്വീകരിച്ചിരിക്കണം. ഇരയുടെ സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പാക്കിയിരിക്കണം. ഇവരുടെ സംരക്ഷണത്തിനായി ഒരു പോലീസ് ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തണമെന്നും ഹര്‍ജി പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ദേവന് രാമചന്ദ്രന് അറിയിച്ചു.
പരാതി ലഭിച്ചാല്‍ പോലീസ് വേഗത്തില്‍ നടപടി സ്വീകരിക്കണം. ഒരു കാരണവശാലും ഇരയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തരുത്. ഇര പറയുന്ന സ്ഥലത്ത് വെച്ച് ബന്ധുക്കളുടെ സാന്നിധ്യത്തില്‍ മാത്രമേ മൊഴി എടുക്കാന്‍ പാടുള്ളൂ. ടോള്‍ഫ്രീ നമ്പര്‍ ആയ 112, പോലീസ് കണ്ട്രോള് റൂം നമ്പര്‍ ‘100’ എന്നിവയിലക്കോ ലൈംഗികാതിക്രമം സംബന്ധിച്ച പരാതി അറിയിക്കാം. ഈ ടോള്‍ഫ്രീ നമ്പറുകള്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്നും ഹൈക്കോടതി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: