തിരുവനന്തപുരം : എല്‍ഡിഎഫിന്റെ രാഷ്ട്രീയ ദൗത്യങ്ങള്‍ നിറവേറ്റുക എന്നത് കടമയെന്ന് സിപിഐ. തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോര്‍ട്ടിലാണ് സിപിഐ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എല്‍ഡിഎഫിന്റെ തിരുത്തല്‍ ശക്തിയായി തുടരുമെന്നും സിപിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
എല്‍ഡിഎഫ് ഉയര്‍ത്തിയ രാഷ്ട്രീയ നിലപാടില്‍ വ്യതിയാനമുണ്ടായപ്പോള്‍ സിപിഐ അത് തിരുത്തി. അതെല്ലാം എല്‍ഡിഎഫിനെ ശക്തിപ്പെടുത്താനാണ്. ഇനിയും തിരുത്തല്‍ ശക്തിയായി തുടരും. സിപിഐ എല്‍ഡിഎഫിന്റെ അശയമാണെന്നും രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഇത് കൂടാതെ എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന നടപടിക്കെതിരെ നിതാന്ത ജാഗ്രത വേണം. യുഡിഎഫ്- ബിജെപി- എസ്ഡിപിഐ പാര്‍ട്ടികള്‍ സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും ആരോപണമുന്നയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: