തിരുവനന്തപുരം: ദേശീയ അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ അവാര്‍ഡ് ജൂറിയെ അഭിനന്ദിച്ചും ഇടതുപക്ഷത്തെ വിമര്‍ശിച്ചും നടന്‍ ഹരീഷ് പേരടി രംഗത്ത്. മികച്ച സംവിധായകനുള്ള അവാര്‍ഡ് നേടിയ അന്തരിച്ച സച്ചിയും മികച്ച ഗായികയായി തീര്‍ന്ന നഞ്ചിയമ്മയും ദേശീയ അാര്‍ഡിന്റെ സൗന്ദര്യമാണെന്ന് ഹരീഷ് പേരടി പറയുന്നു. അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ കലാകാരനെ വിലക്കുന്ന ഇടതുപക്ഷ സാംസ്‌കാരിക വിരുദ്ധരായ സംഘടനകള്‍ക്കുള്ള സ്വയം ഇടതുപക്ഷം എന്ന് പറഞ്ഞ് അഹങ്കരിക്കുന്ന മനുഷ്യ വിരുദ്ധരായ മൂരാച്ചികള്‍ക്കുള്ള പാഠമാണ് ഈ അവാര്‍ഡുകളെന്നും ഹരീഷ്. ദേശീയ ജൂറിക്ക് മനുഷ്യസലാം,കലാസലാം എന്ന് പറഞ്ഞാണ് നടന്റെ അഭിനന്ദനം. ഫേസ്ബുക്ക് പേജിലൂടെയാണ് നടന്‍ കുറിപ്പ് പങ്കുവെച്ചത്.
പോസ്റ്റിന്റെ പൂര്‍ണരൂപം-
സച്ചിയും നഞ്ചിയമ്മയും ഈ ദേശീയ അവാര്‍ഡിന്റെ സൗന്ദര്യമാണ്..കക്ഷി രാഷ്‌ട്രീയ മൂട് താങ്ങികള്‍ക്ക് മാത്രമല്ലാതെ..രാഷ്‌ട്രീയം നോക്കാതെ..കലയുടെ കഴിവുകള്‍ക്കുള്ള..യഥാര്‍ത്ഥ കലയുടെ രാഷ്‌ട്രിയമുള്ള അംഗീകാരം..അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ കലാകാരനെ വിലക്കുന്ന..ഇടതുപക്ഷ സാംസ്‌കാരിക വിരുദ്ധരായ സംഘടനകള്‍ക്കുള്ള..സ്വയം ഇടതുപക്ഷം എന്ന് പറഞ്ഞ് അഹങ്കരിക്കുന്ന മനുഷ്യ വിരുദ്ധരായ മൂരാച്ചികള്‍ക്കുള്ള പാഠം… കുഞ്ഞില എന്ന സംവിധായകയെ അംഗീകരിക്കാന്‍ തയ്യാറാവാത്ത..അയ്യപ്പനും കോശിയുടെ നിര്‍മ്മാതാവായ ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനുള്ള പാഠം…എതിര്‍ ചേരിയിലുള്ള ആരെയും അംഗീകരിക്കില്ലെന്ന് വാശി പിടിക്കുന്ന,അവരോടൊക്കെ പക സൂക്ഷിക്കുന്ന സ്വയം കമ്മ്യൂണിസ്റ്റ്ക്കാരാണെന്ന് അവകാശപ്പെടുന്ന കള്ള ഫാസിസ്റ്റ് തബ്രാക്കന്‍മാര്‍ക്കുള്ള പാഠം….ദേശീയ ജൂറിക്ക് മനുഷ്യ സലാം …കലാസലാം…
പ്രതികരിക്കാൻ ഇവിടെ എഴുതുക