കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ വാണിജ്യ വ്യവസായ മന്ത്രിയുമായ പാര്‍ത്ഥ ചാറ്റര്‍ജിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. പാര്‍ത്ഥ ചാറ്റര്‍ജിയുടെ വീട്ടില്‍ ഇഡി നടത്തിയ റെയ്ഡിന് പിന്നാലെയാണ് അറസ്റ്റ്. പാര്‍ത്ഥ ചാറ്റര്‍ജിയുടെ അടുത്ത അനുയായിയായ അര്‍പ്പിത മുഖര്‍ജിയുടെ വീട്ടില്‍ നിന്ന് 20 കോടി രൂപയുടെ നോട്ടുകള്‍ കണ്ടെടുത്തതിന് പിന്നാലെയാണ് മന്ത്രിയുടെ വീട്ടിലും ഇഡി റെയ്ഡ് നടത്തിയത്.
അര്‍പ്പിത മുഖര്‍ജിയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലിലാണ് 20 കോടി രൂപ കണ്ടെടുത്തത്. പശ്ചിമ ബംഗാള്‍ സ്കൂള്‍ സര്‍വീസ് കമ്മീഷനിലെയും പശ്ചിമ ബംഗാള്‍ െ്രെപമറി എജുക്കേഷന്‍ ബോര്‍ഡിലെയും റിക്രൂട്ട്മെന്റ് അഴിമതിയില്‍ നിന്നുള്ള വരുമാനമാണ് ഈ തുകയെന്നാണ് ഇഡിയുടെ സംശയം. മുന്‍ വിദ്യാഭ്യാസമന്ത്രി കൂടിയാണ് പാര്‍ത്ഥ ചാറ്റര്‍ജി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: