തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകരേയും പോലീസുകാരേയും ജീവനക്കാരേയും കോടതി തടഞ്ഞുവച്ചു. കോവളത്ത് വിദേശവനിത കൊലപ്പെട്ട കേസ് വിചാരണക്കിടെയാണ് നാടകീയ സംഭവങ്ങള്‍. കേസിന്റെ ഭാഗമായ സുപ്രധാന തെളിവായ ഫോട്ടോഗ്രാഫ് കോടതി മുറിക്കുള്ളില്‍ നിന്ന് കാണാതായതോടെയാണ് ആ മുറിയില്‍ ഉള്ളവരോട് പുറത്തുപോകരുതെന്ന് ജഡ്ജി നിര്‍ദേശിച്ചത്. ഫോട്ടോ ഉടന്‍ തന്നെ കണ്ടെത്തണമെന്നും അല്ലെങ്കില്‍ ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാനും കോടതി നിര്‍ദേശിച്ചു. കേസിന്റെ ഭാഗമായി 21 ഫോട്ടോഗ്രാഫുകള്‍ പരിശോധിക്കാന്‍ പ്രതിഭാഗം അഭിഭാഷകര്‍ക്കടക്കം ഇന്ന് അവസരം ലഭിച്ചിരുന്നു. ഇതിനു ശേഷം തിരികെ നല്‍കിയപ്പോഴാണ് ഒരു ചിത്രം കാണാനില്ലെന്ന് കോടതിക്ക് വ്യക്തമായത്. ഇതോടെയാണ് അഭിഭാഷകരെ അടക്കം കോടതി തടഞ്ഞുവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: