തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തു കേസ് ഉണ്ടായ ഉടന്‍ കെ ടി ജലീലിന്റെ പങ്കിനെ കുറിച്ച് ആദ്യം വാര്‍ത്ത നല്‍കിയത് ജന്മഭൂമിയാണ്. ‘സ്വപ്നയെ കൂടുതല്‍ വിളിച്ചത് കെ ടി ജലീല്‍’ എന്ന തലക്കെട്ടില്‍ ജന്മഭൂമി ഓണ്‍ലൈനില്‍ 2020 ജൂലൈ 11 ന് എകല്സീവ് വാര്‍ത്ത നല്കി.
‘ഷാര്‍ജ ഭരണാധികാരി ഡോ ഷെയ്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസ്മിയുടെ കേരള സന്ദര്‍ശനം തുടങ്ങി സ്വപ്നാ സുരേഷ് പ്രധാന സംഘടകയായി നിറഞ്ഞു നിന്ന പലപരിപാടികളുടേയും പ്രധാന ആസൂത്രകന്‍ ജലീല്‍ ആയിരുന്നു. കേരള സഭ, കൊച്ചിയിലും തിരുവനന്തപുരത്തും നടന്ന വികസന ഉച്ചകോടികള്‍ എന്നിവയുടെ സംഘാടനത്തിലും മന്ത്രിയും സ്വപ്നയും തോളോടു തോള് ചേര്‍ന്നാണ് പ്രവര്‍ത്തിച്ചത്’.
എന്നും വാര്‍ത്തയില്‍ വ്യക്തമാക്കിയിരുന്നു.വാര്‍ത്ത വലിയ തോതില്‍ വായിക്കപ്പെട്ടെങ്കിലും എതിരായി വ്യാപക പ്രചരണമാണ് നടന്നത്. മറ്റു മാധ്യമങ്ങളൊന്നും വാര്‍ത്ത കൊടുക്കാതിരുന്നതിനാല്‍ സൈബര്‍ സഖാക്കള്‍ ജന്മഭൂമിയെ ഒറ്റതിരിഞ്ഞ് ആക്രമിച്ചു.വ്യാജവാര്‍ത്തയാണെന്നും തെളിവു നല്‍കണമെന്നും ആവശ്യപ്പെട്ടു. നഷ്ടപരിഹാരം ആവശ്യപ്പെട്ട ഭീഷണി യുടെ സ്വരത്തിലുള്ള വക്കീല്‍ നോട്ടീസ് ജലീല്‍ അയച്ചു. തുടര്‍ന്ന് വാര്‍ത്ത നിഷേധിക്കാന്‍ നടത്തിയ പത്രസമ്മേളനത്തില്‍ ‘ജന്മഭൂമി പറയും പോലെ 100 തവണ ഒന്നും വിളിച്ചിട്ടില്ല’ എന്ന ജലീലിന്റെ വിശദീകരണം അബന്ധമായി. ഫലത്തില്‍ സ്വപനയുമായുള്ള ബന്ധം സമ്മതിക്കലായി പത്രസമ്മേളനം മാറി. മറ്റു മാധ്യമങ്ങളും ഫോണ്‍ വിളി പിന്നീട് വാര്‍ത്തയാക്കി.
ഇപ്പോള്‍ ‘മാധ്യമം’ പത്രത്തിന്റെ കാര്യത്തിലും പത്ര സമ്മേളനം നടത്തി കുടുങ്ങിയിരിക്കുയാണ് ജലീല്‍. മാധ്യമത്തിന്റെ സ്വന്തം ആളായിരുന്ന ജലീല്‍ പത്രത്തിനെതിരെ ഗള്‍ഫ് ഭരണാധികാരിക്ക് താന്‍ കത്തെഴുതിയതായി സമ്മതിച്ചിരിക്കുകയാണ. മാധ്യമം പത്രം നിരോധിക്കണമെന്നാവശ്യപ്പെട്ടില്ല, നടപടി എടുക്കണമെന്നേ ആവശ്യപ്പെട്ടിട്ടുള്ളു എന്ന അപഹാസ്യ വിശദീകരണമാണ് നല്‍കിയിരിക്കുന്നത്. മുസ്ളീം ലീഗില്‍ നിന്നകന്ന ജലീല്‍ ആദ്യം മത്സരിക്കുമ്പോള്‍ സര്‍വ പിന്തുണയും നല്കിയവരാണ് മാധ്യമവും ജമാ അത്ത് ഇസഌമിയും. കഴിഞ്ഞ തെരഞ്ഞെടുപ്പിലും ജലീലിനുവേണ്ടി പ്രത്യേക പതിപ്പ് ഉറക്കിയിരുന്നു.
ജമാഅത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയാ വണ്‍, ഐഎസ് സ്പോണ്‍സേഡ് ചാനലാണെന്ന് കെ.ടി. ജലീല്‍ നേരത്തെ എഴുതിയിരുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ആണ് ജലീല്‍ മീഡിയവണ്ണിനെ വിമര്‍ശിച്ചത്. വളാഞ്ചേരിയിലെ സിപിഎം കൗണ്‍സിലര്‍ ഷംസുദ്ദീന് പ്രതിയായ പോക്സോ കേസുമായി ബന്ധപ്പെട്ട സംഭവത്തിലാണ് പരാമര്‍ശം. ഷംസുദ്ദീനൊപ്പം മന്ത്രി നടത്തിയ യാത്രയുടെ ചിത്രങ്ങള്‍ ചാനല്‍ പുറത്തുവിട്ടതാണ് പ്രകോപന കാരണം.’ജലീലിനെതിരെ ഒരു ഹിമാലയന്‍ തെളിവ് കിട്ടിയെന്ന ആവേശത്തില്‍ അതുവച്ച് കത്തിക്കാന്‍ കേരളത്തിലെ തീവ്രവാദി സ്പോണ്‍സേഡ് ചാനല്‍, ‘മീഡിയ വണ്‍’ കാട്ടുന്ന തിടുക്കം ആര്‍ക്കും മനസ്സിലാകുമെന്നും, ലീഗും ലീഗിന്റെ സര്‍വസന്നാഹങ്ങളും തലകുത്തി മറിഞ്ഞിട്ടും എന്നെ ഒരു ചുക്കും ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും’ ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതി. വിവാദമായോടെ തീവ്രവാദ സ്പോണ്‍സേഡ് ചാനല്‍ എന്ന് തിരുത്തി തലയൂരി. അടുത്തയിടെയും മീഡിയ വണ്‍ ജലീലിന്റെ സുദീര്‍ഘ അഭിമുഖം സംപ്രേക്ഷണം ചെയ്തിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: