കണ്ണൂര്‍: ബഡ്ജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി കെഎസ്ആര്‍ടിസി കണ്ണൂരില്‍ നിന്നും ആരംഭിച്ച നാലമ്പല തീര്‍ഥാടന യാത്ര ഡിടിഒ വി. മനോജ് കുമാര്‍ ഫ്ളാഗ് ഓഫ് ചെയ്തു. നാലമ്പല യാത്രയില്‍ തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം, മൂഴിക്കുളം ലക്ഷ്മണ സ്വാമി ക്ഷേത്രം, പായമ്മല്‍ ശത്രുഘ്നന്‍ സ്വാമി ക്ഷേത്രം എന്നിവിടങ്ങളിലാണ് ദര്‍ശനം നടത്തുക.
വഴിപാടിനും ദര്‍ശനത്തിനും പ്രത്യേക സൗകര്യമുണ്ടാകും. സെമി സ്ലീപ്പര്‍ എയര്‍ ബസില്‍ വൈകീട്ട് ആറ് മണിക്കാണ് കണ്ണൂരില്‍ നിന്നും യാത്ര ആരംഭിക്കുന്നത്. 24ന് വയനാട്ടിലെ ‘എന്‍ഊര്’ ആദിവാസി പൈതൃക ഗ്രാമത്തിലേക്ക് കെഎസ്ആര്‍ടിസിയുടെ യാത്ര തുടങ്ങും. മഴ കാരണം നിര്‍ത്തിവെച്ച വാരാന്ത്യത്തിലെ മൂന്നാര്‍ യാത്ര 24ന് തുടങ്ങും.
ഫ്ലാഗ് ഓഫ് ചടങ്ങില്‍ ഡിടിഒ അനില്‍കുമാര്‍ അധ്യക്ഷനായി. ജനറല്‍ കണ്ട്രോളിംഗ് ഇന്‍സ്പെക്ടര്‍ സജിത്ത് സദാനന്ദന്, എഡിഇമാരായ ദാമോദരന്‍, നിതീഷ്, വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ പി.ജെ. ജോസഫ് , മാര്‍ക്കറ്റിംഗ് മാനേജര്‍ എം. പ്രകാശന്, കണ്ട്രോളിംഗ് ഇന്‍സ്പെക്ടര്‍ കെ.ടി. രാജേഷ്, കണ്ണൂര്‍-കാസര്‍കോട് ജില്ലാ ബഡ്ജറ്റ് ടൂറിസം കോ-ഓര്‍ഡിനേറ്റര്‍ കെ.ജെ. റോയ്, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ കെ. ആര്.തന്‍സീര്‍ എന്നിവര്‍ സംബന്ധിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിഗിനും 9605372288, 8089463675, 8390508305 ബന്ധപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: