Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ദ്രൗപദീ വിജയത്തില്‍ നവഭാരതം

ദശലക്ഷക്കണക്കിന് ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് പട്ടിണിയും കഷ്ടപ്പാടുകളും അനുഭവിക്കുന്നവര്‍ക്ക് ദ്രൗപദീ മുര്‍മൂവിന്റെ ജീവിതത്തില്‍ നിന്ന് കരുത്തുനേടാനാവുമെന്നു പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അവരുടെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 22, 2022, 05:00 am IST
in Editorial

ദ്രൗപദീ മുര്‍മൂ പതിനഞ്ചാമത് രാഷ്‌ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ ഭാരതം എന്ന സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കിന്റെ ചരിത്രത്തില്‍ പുതിയൊരു അധ്യായംകൂടി എഴുതിച്ചേര്‍ക്കപ്പെട്ടിരിക്കുകയാണ്. സ്വാതന്ത്ര്യലബ്ധിയുടെ എഴുപത്തിയഞ്ചാം വര്‍ഷം അമൃത മഹോത്സവമായി ആഘോഷിക്കുമ്പോള്‍ രാഷ്‌ട്രത്തിന്റെ പ്രഥമ പൗര പദവിയിലേക്ക് ഗോത്ര വിഭാഗത്തില്‍പ്പെടുന്ന ഒരു വനിത തെരഞ്ഞെടുക്കപ്പെട്ടതില്‍ ഈ നൂറ്റാണ്ടിന്റെ തന്നെ സന്ദേശമുണ്ട്. ഒഡിഷയിലെ സാന്താള്‍ ഗോത്രക്കാരിയായ ദ്രൗപദീ, പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി ആധുനിക വിദ്യാഭ്യാസം നേടുകയും ബിജെപിയിലൂടെ രാഷ്‌ട്രീയരംഗത്ത് പ്രവേശിക്കുകയുമായിരുന്നു. ജന്മനാടായ ഒഡീഷയിലെ രൈരംഗപൂരില്‍ നിന്ന് കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട അവര്‍ പിന്നീട് ഒന്നിലധികം തവണ എംഎല്‍എയും മന്ത്രിയുമായി. രാഷ്‌ട്രീയത്തില്‍ പ്രവേശിക്കുന്നതിനു മുന്‍പ് അധ്യാപനവും സര്‍ക്കാര്‍ ജോലിയും ചെയ്തിട്ടുള്ള മുര്‍മൂ കുട്ടികളെ നോക്കാന്‍ അത് ഉപേക്ഷിക്കുകയായിരുന്നു. ഝാര്‍ഖണ്ഡില്‍ കാലാവധി പൂര്‍ത്തിയാക്കിയ ആദ്യ ഗവര്‍ണര്‍ എന്ന ബഹുമതിയും ദ്രൗപദീക്ക് അവകാശപ്പെട്ടതാണ്. അച്ഛനും മുത്തച്ഛനും  ഗ്രാമമുഖ്യന്മാരായിരുന്നത്, ദ്രൗപദീക്ക് കഴിവുള്ള ഭരണാധികാരിയെന്ന നിലയ്‌ക്ക് പേരെടുക്കാന്‍ സഹായമായിട്ടുണ്ടാവാം. ജീവിതത്തില്‍ ഉയര്‍ച്ചതാഴ്ചകള്‍ നേരിട്ടിട്ടുള്ള തനിക്ക് അപ്പോഴൊക്കെ ജനങ്ങളെ സേവിക്കാന്‍ കരുത്തു നല്‍കിയിട്ടുള്ളത് ദൈവമാണെന്ന് ദ്രൗപദീ പറഞ്ഞിട്ടുണ്ട്. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയുടെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ട ശേഷം തന്റെ നാട്ടിലെ ശിവക്ഷേത്രത്തില്‍ അടിച്ചുവാരുന്ന ചിത്രം പുറത്തുവന്നത് അവരുടെ ദൈവവിശ്വാസത്തിനും ജീവിതലാളിത്യത്തിനും തെളിവാണ്.

ആദ്യമായല്ല ഒരു വനിത രാഷ്‌ട്രപതിയാവുന്നത്. എന്നാല്‍ പട്ടികവര്‍ഗത്തില്‍പ്പെടുന്ന ഒരു വനിത ആ സ്ഥാനത്ത് എത്തുന്നതിന്റെ ചരിത്ര പ്രാധാന്യം വളരെ വലുതാണ്. ഉത്തരഭാരതത്തിലെ ചില സംസ്ഥാനങ്ങളിലായി അധിവസിക്കുന്ന സാന്താള്‍ ഗോത്രവിഭാഗക്കാരിയാണ് ദ്രൗപദീ. ബ്രിട്ടീഷ് വാഴ്ചയ്‌ക്കു മുന്‍പ് പ്രശ്‌നങ്ങളൊന്നുമില്ലാതെ കഴിഞ്ഞിരുന്ന ഈ ജനവിഭാഗത്തെ പിന്നീട് സാമ്രാജ്യത്വഭരണകൂടം ക്രൂരമായി അടിച്ചമര്‍ത്തുകയായിരുന്നു. ഇതിനെതിരെ ധീരമായി പോരാടിയ ചരിത്രവും ഈ ജനതയ്‌ക്കുണ്ട്. പക്ഷേ അതൊന്നും ചരിത്ര പുസ്തകങ്ങളില്‍ സ്ഥാനം പിടിക്കുകയോ ആ പോരാളികളുടെ പിന്‍മുറക്കാര്‍ അംഗീകരിക്കപ്പെടുകയോ ചെയ്തില്ല. സ്വതന്ത്ര ഭാരതത്തില്‍ ശരിയായ രാഷ്‌ട്രീയ പ്രാതിനിധ്യമില്ലാതെ, വികസനത്തിന്റെ ഗുണഭോക്താക്കളാവാതെ ഈ ജനവിഭാഗം പതിറ്റാണ്ടുകളോളം അവഗണിക്കപ്പെടുകയായിരുന്നു. അവരിലൊരാളാണ്, അതും ഒരു വനിത ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്‌ട്രത്തിന്റെ പരമാധികാര പദവിയില്‍ എത്തിയിരിക്കുന്നത്. പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന രാംനാഥ് കോവിന്ദിന്റെ പിന്‍ഗാമിയായാണ് പട്ടികവര്‍ഗക്കാരിയായ ദ്രൗപദീ മുര്‍മൂ രാഷ്‌ട്രപതിയാവുന്നതെന്ന പ്രത്യേകതയുമുണ്ട്. അവഗണിക്കപ്പെട്ടവര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും മാറിയ കാലത്തെ ഭാരതത്തില്‍ കേവല പരിഗണന ലഭിക്കുകയല്ല, അവര്‍ രാജ്യത്തെ നയിക്കുന്നവര്‍ തന്നെയായിരിക്കുന്നു. മൗലികമായ ഈ മാറ്റം രാഷ്‌ട്രത്തിന് പുതിയ സൗഭാഗ്യങ്ങള്‍ നേടിത്തരും എന്ന കാര്യം ഉറപ്പാണ്.  

ദശലക്ഷക്കണക്കിന് ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് പട്ടിണിയും കഷ്ടപ്പാടുകളും അനുഭവിക്കുന്നവര്‍ക്ക് ദ്രൗപദീ മുര്‍മൂവിന്റെ ജീവിതത്തില്‍ നിന്ന് കരുത്തുനേടാനാവുമെന്നു പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അവരുടെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. ഇങ്ങനെയൊരു വനിതയെ പൊതു സ്ഥാനാര്‍ത്ഥിയായി കണ്ട് പ്രതിപക്ഷം പിന്തുണച്ചിരുന്നെങ്കില്‍ അധഃസ്ഥിത ജനവിഭാഗങ്ങളോടുള്ള രാഷ്‌ട്രത്തിന്റെ ഐക്യപ്രഖ്യാപനമായി അത് മാറുമായിരുന്നു. കക്ഷിരാഷ്‌ട്രീയത്തിനപ്പുറം ജനാധിപത്യത്തിന്റെ മഹത്തായ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്നതിന്റെ ഉദാഹരണമായി ലോകരാഷ്‌ട്രങ്ങള്‍ അതിനെ കാണുകയും ചെയ്യുമായിരുന്നു. പ്രതിപക്ഷം സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയെങ്കിലും ദ്രൗപദീ മുര്‍മൂവിന് ലഭിച്ചിരിക്കുന്ന വോട്ട് സങ്കുചിത രാഷ്‌ട്രീയത്തിനപ്പുറമാണ് അവര്‍ക്കുള്ള സമ്മതിയെന്ന് വ്യക്തമാക്കുന്നുണ്ട്. ബിജെപിയെയും കേന്ദ്ര സര്‍ക്കാരിനെയും രാഷ്‌ട്രീയമായി എതിര്‍ക്കുന്ന കക്ഷികളുടെ പോലും വന്‍തോതിലുള്ള പിന്തുണ മുര്‍മൂവിന് ലഭിച്ചിരിക്കുന്നു. കേന്ദ്ര ഭരണമുന്നണിയായ എന്‍ഡിഎയില്‍പ്പെടാത്ത ബിജെഡിയും ബിഎസ്പിയും ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയും വൈഎസ്ആര്‍ കോണ്‍ഗ്രസും ടിഡിപിയും അകാലിദളുമൊക്കെ മുര്‍മൂവിനെ പിന്തുണച്ചുവെന്നത് ഭാവാത്മക രാഷ്‌ട്രീയത്തിന്റെ തിളങ്ങുന്ന ഉദാഹരണമാണ്. നാം നേരിടുന്ന കാതലായ പ്രശ്‌നങ്ങളില്‍ ഭരണ-പ്രതിപക്ഷഭേദമെന്യേ കക്ഷിരാഷ്‌ട്രീയത്തിനപ്പുറം ഇങ്ങനെ നിലകൊള്ളാന്‍ രാഷ്‌ട്രീയപാര്‍ട്ടികള്‍ക്ക് കഴിഞ്ഞാല്‍ രാഷ്‌ട്രം കരുത്താര്‍ജിക്കുകയും ശിഥിലീകരണ ശക്തികള്‍ ഒറ്റപ്പെടുകയും ചെയ്യും.

Tags: indiaelectionDraupadi Murmuരാഷ്ട്രപതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

India

ഹോർമുസ് അടച്ചുപൂട്ടൽ സ്വീകാര്യമല്ല; പശ്ചിമേഷ്യ സംഘർഷം ആശങ്കാജനകം, ഇന്ത്യക്കാർ സുരക്ഷിതർ: ലോക്‌സഭയിൽ പ്രധാനമന്ത്രി മോദി

Kerala

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

Kerala

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

കൺട്രോൾ റൂം
Kerala

പൊതുജനങ്ങള്‍ക്ക് പെരുമാറ്റച്ചട്ടലംഘനം അറിയിക്കാം; സി വിജില്‍ ആപ്പിലൂടെ, പരാതികള്‍ കൈകാര്യം ചെയ്യാൻ കൺട്രോൾ റൂം സജ്ജം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.