ചെന്നൈ: കഴിഞ്ഞ ദിവസം ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത് 8.86 കോടി രൂപയുടെ മയക്കുമരുന്നെന്ന് കസ്റ്റംസ് അധികൃതര്‍. 1.266 കിലോ ഗ്രാം തൂക്കമുള്ള ഹെറോയിനാണ് ടാന്‍സാനിയന്‍ പൗരനില്‍ നിന്ന് ജൂലൈ 14ന് പിടികൂടിയത്. മയക്കുമരുന്ന് ക്യാപ്സൂളുകള്ക്കുളിലാക്കി ഇയാള്‍ വിഴുങ്ങിയെന്ന് കുറ്റസമ്മതം നടത്തി.
എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ഉഗാണ്ടയിലെ എന്റെബെയില്‍ നിന്നെത്തിയ വ്യക്തിയില്‍ നിന്നാണ് ഹെറോയിന്‍ കണ്ടെത്തിയത്. ശരീരത്തിനുള്ളില്‍ നിന്നും ശസ്ത്രക്രിയയിലൂടെയാണ് ഹെറോയിന്‍ പുറത്തെടുത്തതെന്നും കസ്റ്റംസ് വ്യക്തമാക്കി. 86 ക്യാപ്സൂളുകള് ഇയാളുടെ വയറ്റില്‍ നിന്നും പുറത്തെടുത്തു. സമാനമായി അഞ്ച് കോടി രൂപയുടെ 63 ക്യാപ്സൂള്‍ ഹെറോയിന്‍ വിഴുങ്ങിയ ആളെ ചെന്നൈ വിമാനത്താവളത്തിന് നിന്നും നാളുകള്‍ക്ക് മുമ്പ് പിടികൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: