ഇന്ത്യയുടെ 15ാമത് രാഷ്ട്രപതി സ്ഥാനം നിശ്ചയിക്കാന്‍ മണിക്കൂറുകള്‍ മാത്രം. ദ്രൗപതി മുര്‍മു രാജ്യത്തെ ആദ്യ ഗോത്രവര്‍ഗ രാഷ്ട്രപതിയാകാന്‍ ഔദ്യോഗിക അറിയിപ്പുമാത്രമാണ് വേണ്ടത്. രാജ്യത്തിനു പുതിയ രാഷ്ട്രപതിയാകുനന്തിനു പിന്നാലെ നിരവധി ചോദ്യങ്ങളും ഉയരുന്നുണ്ട്. ദ്രൗപതി മുര്‍മുവിന്റെ പ്രതിമാസ ശമ്പളം എത്രയായിരിക്കും? ദ്രൗപതി മുര്‍മു ഏത് കാറിലാണ് സഞ്ചരിക്കുക? ഇത്തരത്തിലുള്ള ചില വിശദാംശങ്ങള്‍ ഇതാ.
ഇന്ത്യന്‍ രാഷ്ട്രപതിയുടെ ശമ്പളം
ഇന്ത്യയുടെ രാഷ്ട്രപതിക്ക് ഏകദേശം അഞ്ചു ലക്ഷം രൂപയാണ് പ്രതിമാസ ശമ്പളം. രാജ്യത്ത് ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന ജീവനക്കാരനാണ് ഇന്ത്യന്‍ രാഷ്ട്രപതി. നേരത്തെ 1,50,000 രൂപയായിരുന്നു രാഷ്ട്രപതിയുടെ ശമ്പളം. ഒന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ സമയത്താണ് പ്രതിമാസം 5,00,000 രൂപയായി തുക വര്‍ധിപ്പിച്ചു. മറ്റ് അലവന്‍സുകള്‍ ശമ്പളത്തില്‍ ചേര്‍ക്കുന്നില്ല. രണ്ട് വര്‍ഷം മുമ്പ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് തനിക്ക് അഞ്ച് ലക്ഷം രൂപ ശമ്പളമായി ലഭിക്കുന്നുണ്ടെന്ന് പറഞ്ഞിരുന്നു, എന്നാല്‍ അതിന്റെ വലിയൊരു ഭാഗം ആദായനികുതിയായി കുറയ്ക്കുന്നു.
ഇന്ത്യയുടെ രാഷ്ട്രപതി എവിടെയാണ് താമസിക്കുന്നത്?
രാഷ്ട്രപതി ഭവന്, പ്രസിഡന്റ് എസ്റ്റേറ്റ്, ന്യൂദല്‍ഹി, ദല്‍ഹി 110004 എന്നായിരിക്കും ദ്രൗപതി മുര്‍മുവിന്റെ ഔദ്യോഗിക വിലാസം. 1929ല്‍ ഇന്ത്യയുടെ വൈസ്രോയി എന്ന നിലയിലാണ് രാഷ്ട്രപതി ഭവന് നിര്‍മ്മിച്ചത്. അതിഥി മുറികളും മറ്റ് ഓഫീസുകളും ഉള്‍പ്പെടുന്ന 340 മുറികളാണുള്ളതാണ് രാഷ്ട്രപതി ഭവന്. ഇതിന് നിരവധി പൂന്തോട്ടങ്ങളും ഉണ്ട്. ഷിംല മഷോബ്രയിലെ ദി റിട്രീറ്റ് ബില്‍ഡിംഗ്, ഹൈദരാബാദിലെ രാഷ്ട്രപതി നിലയം എന്നീ രണ്ട് റിട്രീറ്റ് ഓപ്ഷനുകളും ഇന്ത്യന്‍ പ്രസിഡന്റിനുണ്ട്.
രാഷ്ട്രപതിയുടെ കാര്‍
പ്രീമിയം വാഹനങ്ങളിലാണ് രാഷ്ട്രപതി സാധാരണയായി യാത്രചെയ്യാറ്. ഇത് അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി കൂടിയാണ്. ബുള്ളറ്റും ഷോക്ക് പ്രൂഫുമാണ് കാര്‍. ഇതിന് ലൈസന്‍സ് പ്ലേറ്റ് ഉണ്ടാക്കില്ല. മെഴ്സിഡസ് മെയ്ബാക്ക് എസ്600 പുള്‍മാന്‍ ഗാര്‍ഡിലാണ് നിലവില്‍ രാംനാഥ് കോവിന്ദ് യാത്ര ചെയ്യുന്നത്. വെടിയുണ്ടകള്‍, ബോംബുകള്‍, വാതക ആക്രമണങ്ങള്‍, മറ്റ് സ്ഫോടകവസ്തുക്കള്‍ എന്നിവയെ അതിജീവിക്കാന്‍ കാറിന് കഴിയുമെന്നാണ് റിപ്പോര്‍ട്ട്.
രാഷ്ട്രപതിയുടെ സുരക്ഷ
ഇന്ത്യന്‍ സായുധ സേനയുടെ എലൈറ്റ് യൂണിറ്റും കമാന്ഡോസുമാണ് രാഷ്ട്രപതിയുടെ അംഗരക്ഷകരായി നിയമിക്കുന്നത്. ഇവരില്‍ ഭൂരിഭാഗവും മൂന്ന് സായുധ സേനകളില്‍ നിന്നുള്ളവരാണ്. ഇവരില്‍ ഭൂരിഭാഗവും ഉന്നത സൈനികരായിരിക്കും.
രാഷ്ട്രപതിയുടെ വിരമിക്കല്‍ ആനുകൂല്യങ്ങള്‍
ഒരു പ്രസിഡന്റിന് പ്രതിവര്‍ഷം കുറഞ്ഞത് 1.5 ലക്ഷം രൂപ പെന്ഷന് ലഭിക്കുക. താമസിക്കാന്‍ വാടക രഹിത ബംഗ്ലാവും ലഭിക്കും. അവര്‍ക്ക് അഞ്ച് ജീവനക്കാരെ വരെ നിലനിര്‍ത്താനുള്ള അനുവാദവും സര്‍ക്കാര്‍ നല്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: