കഴിഞ്ഞ ദിവസം നിത്യ മേനോന് മലയാളത്തിലെ പ്രമുഖ നടനുമായി പ്രണയത്തിലാണെന്നും ഉടന്‍ വിവാഹം ഉണ്ടാകുമെന്ന വ്യാജ വാര്‍ത്തകളോട് പ്രതികരിച്ച് താരം. ദേശീയ മാധ്യമങ്ങള്‍ പുറത്ത് വിട്ട വാര്‍ത്ത കാട്ടു തീ പോലെയാണ് പടര്‍ന്ന് പിടിച്ചത്. എന്നാല്‍ ഇതില്‍ ഒരു സത്യം ഇല്ലെന്നും നടി പ്രതികരിച്ചു.
‘തന്റെ വിവാഹത്തെക്കുറിച്ച് പുറത്തുവരുന്ന വാര്‍ത്തകളെല്ലാം വ്യാജമാണ് ‘എന്നെക്കുറിച്ച് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ ഒരു സത്യവുമില്ല. സത്യമല്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന് മുമ്പ് മാധ്യമങ്ങള്‍, ലഭിച്ച വിവരം ശരിയാണോ എന്നു പരിശോധിച്ചിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിച്ചു പോവുകയാണ്,’ എന്ന് നിത്യ മേനോന് പറഞ്ഞു.
തെന്നിന്ത്യന്‍ താരമായ നിത്യ മേനോന് വളരെ ചുരുക്കം സിനിമകള്‍ കൊണ്ടാണ് മലയാളികളുടെ പ്രിയങ്കരിയായി മാറിയത്.കന്നട, തെലുങ്ക്, തമിഴ്, ഹിന്ദി സിനിമകളിലും നിത്യ ശ്രദ്ധേയമായ വേഷമണിഞ്ഞിട്ടുണ്ട്. ബാലതാരമായി 1988ലാണ് നിത്യ സിനിമയില്‍ ചുവടുവെപ്പ് നടത്തുന്നത്. ആകാശഗോപുരം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ നടി കേരള കഫേ, എയ്ഞ്ചല്‍ ജോണ്‍, അപൂര്‍വ്വ രാഗം, അന്‍വര്‍, ഉറുമി, തത്സമയം ഒരു പെണ്‍കുട്ടി, ഉസ്താദ് ഹോട്ടല്‍, ബാംഗ്ലൂര്‍ ഡെയ്സ് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയിട്ടുണ്ട്. പിന്നണി ഗായിക കൂടിയാണ് നടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: