തിരുവനന്തപുരം: സര്‍വചരാചരങ്ങളിലും കുടികൊള്ളുന്ന സ്നേഹത്തിന്റെ പ്രതിരൂപമാണ് ഭഗവാന് ശ്രീകൃഷ്ണനെന്ന് സംഗീതജ്ഞന് പണ്ഡിറ്റ് രമേശ് നാരായണന്. ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണജയന്തി സ്വാഗതസംഘ രൂപീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
ഒരുവന് ഭഗവാനോട് തോന്നുന്ന ഭക്തി അവന്റെ സ്നേഹമാണ്. അതു കൊണ്ടുതന്നെ സ്നേഹം ഉള്ളിട ത്ത് ഭഗവദ് സാന്നിധ്യംഉണ്ടാകും. ശ്രീകൃഷ്ണനാമം എത്രത്തോളം ഉച്ചരിക്കുന്നുവോ അവനില്‍ നന്മയുടെ മാനസികവികാസം ഉടലെടുക്കും. ഹിന്ദുസ്ഥാനിസംഗീതം പോലും ശ്രീകൃഷ്ണനാമത്തില്‍ അധിഷ്ഠിതമാണ്.നമ്മുടെ സംസ്കാര ത്തിന്റെ പ്രതീകമാണ് കൃഷ്ണനാമം. കുട്ടികളില്‍ കൂടിയാണ് നമ്മുടെ സംസ്കാരം വളരേണ്ടത്. അവരില്സ്നേഹവും ഭക്തിയും വളര് ത്തണമെന്നത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് രമേശ് നാരായണന് പറഞ്ഞു.
ബാലഗോകുലം ജില്ലാ പ്രസിഡന്റ് സി.വി. ശശികുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപാധ്യക്ഷന്‍ വി.ഹരികുമാര്‍, ആര്‍എസ്എസ് ജില്ലാ സംഘചാലക് പി. ഗിരീഷ്,ടി.എസ്. രാജന്, ആര്.പി. അപര്‍ണ എന്നിവര്‍ സംസാരിച്ചു.
സംവിധായകന് രാജസേനന് ചെയര്‍മാനും എം മഹേശ്വരന് ജനറല്‍ കണ്‍വീനറും എസ്. രാധാകൃഷ്ണന് ആഘോഷപ്രമുഖും എസ് രാജീവ് സംയോജകനും ആയ 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. മായാ മോഹന്‍, ഷാജു വേണുഗോപാല്‍, മീമണി വാസുദേവന്‍, ഗോപന് ആറന്നൂര്‍, നന്ദു പാപ്പനംകോട്, കെ വി രാജേന്ദ്രന്, ആര് കൃഷ്ണകുമാര്‍, ആര് പി അപര്‍ണ, വി രതീഷ്. പോങ്ങുംമൂട് വിക്രമന്, എസ്. ശ്രീകണ്ഠന്, രാജേഷ് ദേവ് എന്നിവരാണ് വിവിധ കമ്മറ്റികളുടെ കണ്‍വീനര്‍മാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: