തിരുവനന്തപുരം: കൊച്ചി – ബംഗളുരു വ്യവസായ ഇടനാഴി പദ്ധതിയുടെ ഭാഗമായ ഗിഫ്റ്റ് സിറ്റി നടപ്പിലാക്കാന്‍ ഭൂമി ഏറ്റെടുക്കുന്നതിന് മന്ത്രിസഭായോഗം പുതുക്കിയ ഭരണാനുമതി നല്കി. ആലുവ താലൂക്കില്‍ അയ്യമ്പുഴ വില്ലേജിലെ144.9759 ഹെക്ടര്‍ (358 ഏക്കര്‍ ) ഭൂമിയാണ് ഏറ്റെടുക്കുന്നത്. സര്‍ക്കാര്‍ ഗ്യാരന്റിക്ക് വിധേയമായി കിഫ്ബി സാമ്പത്തിക സഹായത്തോടെ ഭൂമിയുടെ നിലവിലെ മതിപ്പുവിലയായി 840 കോടി രൂപ കണക്കാക്കി ഏറ്റെടുക്കുന്നതിന് പുതുക്കിയ ഭരണാനുമതി പുറപ്പെടുവിപ്പിക്കും.
സുല്‍ത്താന്‍ ബത്തേരി മൂലങ്കാവില്‍ താമസിക്കുന്ന പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ പെട്ട ഭൂരഹിതനായ ഒളിമ്പ്യന്‍ ടി ഗോപിക്ക് ഭവന നിര്‍മ്മാണത്തിന് സുല്‍ത്താന്‍ ബത്തേരി വില്ലേജില്‍ ഫെയര്‍ലാന്റ് എന്ന സ്ഥലത്ത് 10 സെന്റ് ഭൂമി സൗജന്യമായി അനുവദിക്കും. അദ്ദേഹത്തിന്റെ യോഗ്യതയും പ്രകടനങ്ങളും പരിഗണിച്ചാണിത്.
കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ് ജീവനക്കാര്‍ക്ക് പത്താം ശമ്പള കമ്മീഷന് ശുപാര്‍ശ പ്രകാരമുള്ള ശമ്പള പരിഷ്കരണം അനുവദിക്കാന്‍ തീരുമാനിച്ചു. ഡയറക്ടര്‍ (ഫിനാന്‍സ് ആന്‍ഡ് അഡ്മിനിസ്ട്രേഷന് ), ചീഫ് അനലിസ്റ്റ് / മൈക്രോ ബയോളജിസ്റ്റ് , ബയോ ടെക്നൊളജിസ്റ്റ് , ലാബ് ടെക്നീഷ്യന് എന്നീ തസ്തികയിലുള്ളവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: