ന്യൂദല്‍ഹി: അര്‍ദ്ധചാലക ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും ഇന്ത്യയുടെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഇലക്ട്രോണിക്‌സ് നിര്‍മ്മാണത്തിനും ഉത്തേജനം നല്കുന്നതിനുമുള്ള സര്‍ക്കാര്‍ ശ്രമങ്ങളുടെ ഫലമായി രാജ്യത്തെ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടെ ആഭ്യന്തര ഉല്‍പ്പാദനം ഗണ്യമായ വര്‍ദ്ധനവ് രേഖപ്പെടുത്തി.
20151-6ല്‍ 2,43,263 കോടി രൂപയായിരുന്നത് 2020-21 ആയപ്പോഴേക്കും 5,54,461 കോടി ആയി ഉയര്‍ന്ന് 17.9% വാര്‍ഷിക വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തി. ലോക്‌സഭയില്‍ ഒരു ചോദ്യത്തിന് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പ് സഹമന്ത്രിരാജീവ് ചന്ദ്രശേഖര്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഉല്‍പ്പാദനാധിഷ്ഠിത ആനുകൂല്യ (പിഎല്‍ഐ) പദ്ധതികള്‍, ഇലക്ട്രോണിക് ഘടകങ്ങളുടെയും അര്‍ദ്ധചാലകങ്ങളുടെയും ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി, പരിഷ്‌കരിച്ച ഇലക്ട്രോണിക്‌സ് ഉല്‍പ്പാദന സമുച്ചയങ്ങള്‍ (ഇഎംസി 2.0 സ്‌കീം) എന്നിവയുള്‍പ്പെടെ ഗവണ്‍മെന്റിന്റെ പല നയങ്ങളും ഇന്ത്യയെ അന്താരാഷ്‌ട്ര ഇലക്ട്രോണിക് ഉല്‍പ്പാദന രംഗത്തെ പ്രമുഖ ശക്തിയാക്കി ഉയര്‍ത്തും.
അര്‍ദ്ധചാലകങ്ങള്‍ എല്ലാ ഇലക്ട്രോണിക് ഉല്‍പന്നങ്ങളുടെയും അവിഭാജ്യഘടകമാവുന്ന ഘട്ടത്തില്‍ ഇലക്ട്രോണിക്‌സ് നിര്‍മ്മാണ മേഖലയിലെ വളര്‍ച്ചയുടെ ഫലമായിഇന്ത്യയിലെ അര്‍ദ്ധചാലക വിപണിയും ആനുപാതികമായ വളര്‍ച്ചയ്‌ക്ക് , കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സാക്ഷ്യം വഹിച്ചു വരികയാണ് ., 2020 ല്‍ ഇന്ത്യയിലെ അര്‍ദ്ധചാലക ഉപഭോഗം ഏകദേശം 1.1 ലക്ഷം കോടി രൂപയായിരുന്നു, ഇത് ഇന്ത്യയില്‍ നിര്‍മ്മിതമായ വാണിജ്യ അര്‍ദ്ധചാലക ഫാബുകളുടെ അഭാവം മൂലം ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്.
രാജ്യത്തെ അര്‍ദ്ധചാലകങ്ങളുടെയും ഡിസ്‌പ്ലേ നിര്‍മ്മാണ സംവിധാങ്ങളുടെയും വികസനത്തിനായി മൊത്തം 76,000 കോടി രൂപയുടെ സെമികോണ്‍ ഇന്ത്യ പദ്ധതിക്ക് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. അര്‍ദ്ധചാലകങ്ങള്‍, ഡിസ്‌പ്ലേ നിര്‍മ്മാണം, ഡിസൈന്‍ ഇക്കോസിസ്റ്റം എന്നിവയില്‍ നിക്ഷേപിക്കുന്ന കമ്പനികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആഗോള ഇലക്ട്രോണിക്‌സ് മൂല്യ ശൃംഖലയില്‍ ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന സാന്നിധ്യത്തിന് ഇത് വഴിയൊരുക്കും.
ഇന്ത്യയില്‍ അര്‍ദ്ധചാലക ഫാബുകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതി. ഇതിന്‍ പ്രകാരം അര്‍ഹരായ അപേക്ഷകര്‍ക്ക് അര്‍ദ്ധചാലക ഫാബുകള്‍ സ്ഥാപിക്കുന്നതിന് ധനസഹായം നല്‍കുന്നു, ഇത് വഴി രാജ്യത്ത് അര്‍ദ്ധചാലക വേഫര്‍ ഫാബ്രിക്കേഷന്‍ സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിന് വലിയ തോതില്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ ലക്ഷ്യമിടുന്നു. സ്‌കീമിന് കീഴില്‍ ഇനിപ്പറയുന്ന ധനസഹായം അംഗീകരിച്ചിട്ടുണ്ട്:
രാജ്യത്ത് ടിഎഫ് ടി എല്‍സിഡി അഥവാ അമോലെഡ് അധിഷ്ഠിത ഡിസ്‌പ്ലേ ഫാബ്രിക്കേഷന്‍ സൗകര്യങ്ങള്‍ സജ്ജീകരിക്കുന്നതിനുള്ള ഡിസ്‌പ്ലേ ഫാബുകള്‍ സ്ഥാപിക്കുന്നതിന് വലിയ തോതില്‍ നിക്ഷേപം കൊണ്ടുവരുന്ന അര്‍ഹരായ അപേക്ഷകര്‍ക്ക് ഡിസ്‌പ്ലേ ഫാബുകള്‍ സ്ഥാപിക്കുന്നതിനുള്ള ധനസഹായവും നല്‍കുന്നു. ഒരു ഫാബിന് 12,000 കോടി രൂപ എന്ന പരിധിക്ക് വിധേയമായി പദ്ധതി ചെലവിന്റെ 50% വരെ ധനസഹായം നല്‍കുന്ന പദ്ധതിയാണിത്.
കോമ്പൗണ്ട് അര്‍ദ്ധചാലകങ്ങള്‍ / സിലിക്കണ്‍ ഫോട്ടോണിക്‌സ് / സെന്‍സറുകള്‍ ഫാബ്, അര്‍ദ്ധചാലക അസംബ്ലി, ടെസ്റ്റിംഗ്, മാര്‍ക്കിംഗ്, പാക്കേജിംഗ് (എടിഎംപി) / ഒസാറ്റ് സൗകര്യങ്ങള്‍ എന്നിവ സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്കായി മൂലധന ചെലവിന്റെ 30% ധനസഹായം നല്‍കുന്നു. കോമ്പൗണ്ട് അര്‍ദ്ധചാലകങ്ങള്‍ / സിലിക്കണ്‍ ഫോട്ടോണിക്‌സ് , സെന്‍സറുകള്‍ ഉള്‍പ്പെടെ) ഫാബ്, സെമികണ്ടക്ടര്‍ എടിഎംപി സൗകര്യങ്ങള്‍ക്കു ഡിസൈന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് പദ്ധതിയും ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ടുകള്‍, ചിപ്‌സെറ്റുകള്‍, സിസ്റ്റം ഓണ്‍ ചിപ്‌സ് (ടീഇ)െ എന്നിവയ്‌ക്കായുള്ള അര്‍ദ്ധചാലകങ്ങളുടെ രൂപകല്‍പ്പനയുടെയും വികസനത്തിന്റെയും വിന്യാസത്തിന്റെയും വിവിധ ഘട്ടങ്ങളില്‍ സാമ്പത്തിക പ്രോത്സാഹനങ്ങളും ഡിസൈന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പിന്തുണയും വാഗ്ദാനം ചെയ്യുന്നു. അര്‍ഹമായ ചെലവിന്റെ 50% വരെ ‘ഉല്‍പ്പന്ന ഡിസൈന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ്’ നല്‍കുന്നു. ഒരു അപേക്ഷയ്‌ക്ക് 15 കോടി രൂപയും 5 വര്‍ഷത്തിനുള്ളില്‍ വിറ്റുവരവിന്റെ 6% മുതല്‍ 4% വരെ ‘ഡിപ്ലോയ്‌മെന്റ് ലിങ്ക്ഡ് ഇന്‍സെന്റീവ്’ രൂപ പരിധിക്ക് വിധേയമായി. ഒരു അപേക്ഷയ്‌ക്ക് 30 കോടി രൂപ വരെയും ഇപ്രകാരം ലഭിക്കും .
മേല്‍പ്പറഞ്ഞ പദ്ധതികള്‍ക്ക് പുറമേ, മൊഹാലിയിലെ സെമികണ്ടക്ടര്‍ ലബോറട്ടറിയെ ഒരു ബ്രൗണ്‍ഫീല്‍ഡ് ഫാബായി നവീകരിക്കുന്നതിനും സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. സെമികണ്ടക്ടര്‍ സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിന് വിവിധ പദ്ധതികള്‍ പ്രകാരം അപേക്ഷകള്‍ ക്ഷണിച്ചതിന്‍ പ്രകാരം ഇതുവരെ 23 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട് അവയുടെ മൂല്യനിര്‍ണ്ണയം നടന്നു വരുന്നു.
അര്‍ദ്ധചാലക യൂണിറ്റ് സ്ഥാപിക്കുന്നതിന് വലിയ തോതിലുള്ള നിക്ഷേപം ആവശ്യമാണ്, തടസ്സമില്ലാത്ത വൈദ്യുതി, ശുദ്ധജലം എന്നിവയുടെ ലഭ്യത പോലുള്ള അനുയോജ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ നിരവധി ഘടകങ്ങള്‍ അവയില്‍പ്പെടും . കൂടാതെ, അര്‍ദ്ധചാലകങ്ങളുടെ നിര്‍മ്മാണം വളരെ സങ്കീര്‍ണ്ണവും സാങ്കേതിക പ്രാധാന്യമുള്ളതുമായ ഒരു മേഖലയാണ്, വന്‍ മൂലധന നിക്ഷേപം, ഉയര്‍ന്ന അപകടസാധ്യത, ദൈര്‍ഘ്യമേറിയ വളര്‍ച്ചാകാലം , തിരിച്ചടവ് കാലയളവുകള്‍, നിര്‍ണ്ണായകവും സുസ്ഥിരവുമായ നിക്ഷേപം, സാങ്കേതിക വിദ്യയിലെ ദ്രുതഗതിയിലുള്ള മാറ്റങ്ങള്‍ എന്നിവയെല്ലാം ഈ രംഗത്തെ വെല്ലുവിളികളാണ് . എന്നിരുന്നാലും, ഇന്ത്യയില്‍ അര്‍ദ്ധചാലകങ്ങള്‍ വികസിപ്പിക്കുന്നതിനും ഉല്‍പ്പാദന ആവാസവ്യവസ്ഥ പ്രദര്‍ശിപ്പിക്കുന്നതിനും എല്ലാ വിധ ശ്രമങ്ങളും നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: