ന്യൂദല്‍ഹി: കൊല്ലത്ത് നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം പരീക്ഷ നടത്തിയ നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ (എന്‍ടിഎ) പരിശോധിക്കുമെന്ന് വ്യക്തമാക്കി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. പരീക്ഷാകേന്ദ്രം സന്ദര്‍ശിച്ച് വിവരങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേകസംഘം എത്തുമെന്നും മന്ത്രാലയം അറിയിച്ചു.
വിഷയത്തില്‍ സ്വമേധയാ കേസെടുത്ത ദേശീയ വനിതാ കമ്മിഷന് എന്‍ടിഎയോട് ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്കാന് കേരളത്തിലെ പോലീസ് മേധാവിക്കും നിര്‍ദേശം നല്കി. ഒറ്റപ്പെട്ട സംഭവമാണെങ്കിലും വിദ്യാര്‍ഥികള്‍ക്കുണ്ടായ മനോവിഷമം പരിശോധിക്കുമെന്നും കലക്ടറോടു റിപ്പോര്‍ട്ട് തേടുമെന്നും ദേശീയ ബാലാവകാശ കമ്മിഷന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: