ഗുവാഹത്തി: അസമിലെ ഗോത്രവര്‍ഗ്ഗ മേഖലയിലും തേയിലത്തോട്ടങ്ങളിലും വന്‍തോതില്‍ മതപരിവര്‍ത്തനം നടത്താന്‍ ജര്‍മ്മനിയിലെ പള്ളികളും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും വന്‍തോതില്‍ പണം നല്‍കിയെന്ന് കണ്ടെത്തല്‍. ജര്‍മ്മനിയിലെ പാസ്റ്റര്‍ക്ക് പണം നല്‍കിയതില്‍ നന്ദി അറിയിച്ച് അസമിലെ തേസ് പൂര് രൂപത അയച്ച കത്താണ് തെളിവായി പുറത്തുവന്നിരിക്കുന്നത്.
എങ്ങിനെയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും അയയ്ക്കുന്ന പണം ഇന്ത്യയില്‍ ഉപയോഗിക്കപ്പെടുന്നതെന്നതിന്റെ നേര്‍സാക്ഷ്യം കൂടിയാണ് ഈ കത്ത്. ലീഗല്‍ റൈറ്റ്സ് ഒബ് സര്‍വേറ്ററി ആണ് ഈ കത്ത് പുറത്ത് വിട്ടത്. ഈ കത്തില്‍ ജര്‍മ്മന്‍ പള്ളിയിലെ റവ. ഫാറെരിന് തേസ് പൂര് രൂപത 7500 യൂറോ( 6.55 ലക്ഷം രൂപ) അയച്ചതിന് നന്ദി പറയുന്നു. ഇന്ത്യയില്‍ കോവിഡ് മഹാമാരി നിയന്ത്രണം ഉള്ളപ്പോഴാണ് ഈ കത്ത് അയച്ചിരിക്കുന്നത്.
ഈ തുക ഇവാഞ്ചലൈസേഷന്‍ (ക്രിസ്തുമതത്തിലേക്കുള്ള മതപരിവര്‍ത്തനം) ഉപയോഗിക്കുമെന്ന് തേസ് പൂര് രൂപ ജര്‍മ്മന്‍ പാസ്റ്ററോട് പറയുന്നുണ്ട്. പഠിപ്പിക്കല്‍, ആരോഗ്യ സേവനം, സാമൂഹ്യപ്രവര്‍ത്തനം എന്നിവ വഴി മതപരിവര്‍ത്തനം വിവിധ പ്രദേശങ്ങളില്‍ നടത്തുന്നതില്‍ തങ്ങള്‍ വ്യാപൃതരാണെന്നും ഈ കത്തില്‍ പറയുന്നു.
ഇത് മിഷണറിമാരുടെ മതപരമായ അതിക്രമമാണെന്ന് വേള്‍ഡ് ഹിന്ദു ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ബാലന് ബെയ്ഷി പറയുന്നു. മതപരിവര്‍ത്തനത്തിനെതിരെ കര്‍ശനമായ നിയമം കൊണ്ടുവരണമെന്നും അദ്ദേഹം അസം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: