തിരുവനന്തപുരം: വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിതാഴെയിട്ട സംഭവത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജനെതിരേ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസെടുത്തു. വധ ശ്രമം. ഗൂഡോലോചന തുടങ്ങിയ കുറ്റങ്ങള്‍ ചാര്‍ത്തി വലിയതുറ പോലീസാണ് കേസ് രജിസ്ട്രര്‍ ചെയ്തത്.ജയരാജനെതിരെ കേസ് റജിസ്റ്റര്‍ ചെയ്യാന്‍ തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് ലെനി തോമസ് ഉത്തരവിട്ടിരുന്നു
ഇ.പി.ജയരാജന്, മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളായ അനില്‍കുമാര്‍, സുനീഷ് വി.എം. എന്നിവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് കോടതി നിര്‍ദ്ദേശം നല്‍കിയത്. വലിയതുറ പോലീസിന് കോടതി നിര്‍ദേശം നല്‍കിയത്.. ഇവര്‍ ലെവല്‍ 2 കുറ്റകൃത്യമാണ് നടത്തിയതെന്ന് കോടതി നിരീക്ഷിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്സീന് മജീദ്, നവീന്‍ കുമാര്‍ എന്നിവര്‍ നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. വധശ്രമം, ക്രിമിനല്‍ ഗൂഢാലോചന കുറ്റങ്ങള്‍ പ്രകാരം കേസെടുക്കാനാണ് ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: