ന്യൂദല്‍ഹി: ആള്‍ട് ന്യൂസ് സ്ഥാപകനായ മുഹമ്മദ് സുബൈറിന് ജാമ്യം നല്കി ഉത്തരവിട്ട് സുപ്രീംകോടതി. ഉത്തര്‍പ്രദേശില്‍ വിവിധ സ്റ്റേഷനുകളിലെ ആറ് കേസുകളിലും ജാമ്യം അനുവദിച്ചിട്ടുണ്ട്.
ദല്‍ഹിയിലെ സ്പേഷ്യല്‍ സെല്‍ എടുത്ത കേസില്‍ ദല്‍ഹി കോടതി ജാമ്യം അനുവദിച്ച സ്ഥിതിക്ക് സുബൈറിനെ കസ്റ്റഡിയല്‍ വെയ്ക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വിധിപ്രസ്താവനയില്‍ പറഞ്ഞു. സുബൈര്‍ സമൂഹമാധ്യമങ്ങളില്‍ നടത്തിയ എല്ലാ വിവാദ ട്വീറ്റുകളെയും ഇദ്ദേഹത്തിന് ലഭിച്ച വിദേശ ധനസഹായങ്ങളെയും കുറിച്ച് ദല്‍ഹി സ്പെഷ്യല്‍ സെല്‍ അന്വേഷിച്ചുവരികയാണ്.
പട്യാല ഹൗസിലെ മജിസ്ട്രേറ്റ് കോടതിയില്‍ കെട്ടിവെയ്ക്കേണ്ട 20,000 രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യ ബോണ്ട് ഹാജരാക്കിയ ഉടന്‍ സുബൈറിനെ തീഹാര്‍ ജയിലില്‍ നിന്നും വിട്ടയയ്ക്കും.
സുബൈറിനെതിരായ എല്ലാ കേസുകളും ഒന്നിപ്പിച്ച് ഒരൊറ്റ പൊലീസ് സംഘം അന്വേഷിക്കുന്നതായിരിക്കും ഉചിതമെന്നും കോടതി പറഞ്ഞു. എല്ലാ കേസുകളിലെയും അന്വേഷണം ദല്‍ഹി പൊലീസിനെ ഏല്പിച്ചും ഉത്തരവായി.
സുബൈര്‍ വര്‍ഗ്ഗീയത കത്തിക്കുന്ന ട്വീറ്റുകള്‍ക്ക് പണം ലഭിക്കുന്നുണ്ടെന്നും കൂടുതല്‍ വര്‍ഗ്ഗീയ ഉണര്‍ത്തുന്ന പോസ്റ്റുകള്‍ക്ക് കൂടുതല്‍ പണം വാങ്ങുന്നുണ്ടെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വാദിച്ചു. തനിക്ക് 2 കോടി ട്വീറ്റുവഴി ലഭിച്ചതായി സുബൈര്‍ സമ്മതിച്ചിട്ടുണ്ടെന്ന് അഡീഷണല്‍ അഡ്വ. ജനറല്‍ ഗരിമ പ്രസാദ് വാദിച്ചു. സുബൈറിന്റെ പഴയ വീഡിയോകള്‍ വിതരണം ചെയ്യപ്പെട്ടതും വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ ഉണര്‍ത്തിയതും എങ്ങിനെയെന്ന് പ്രസാദ് വിശദീകരിച്ചു. സുബൈറിന്റെ ട്വീറ്റുകള്‍ എല്ലാം വര്ഗ്ഗീയാതിക്രമം ഉണര്‍ത്തിവിടാന്‍ ഉദ്ദേശിക്കുന്നവയാണെന്നും ഗരിമ പ്രസാദ് വാദിച്ചു. ഉത്തര്‍പ്രദേശ് സര്‍ക്കാരിന് പ്രതികാരബുദ്ധിയില്ലെന്നും പകരം മതസൗഹാര്‍ദ്ദത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും ഗരിമ പറഞ്ഞു.
വ്യാജവാര്‍ത്തകളും വെറിപ്രസംഗങ്ങളും കണ്ടുപിടിക്കുന്നതിനാലാണ് ഫേക്ക് ന്യൂസും വസ്തുതകളും കണ്ടെത്തുന്ന പത്രപ്രവര്‍ത്തകനായ മുഹമ്മദ് സുബൈറിനെ ജയിലിലടച്ചതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷക വൃന്ദ ഗ്രോവര്‍ വാദിച്ചു.
വാദം കേട്ട സുപ്രീംകോടതി പക്ഷെ ജാമ്യം അനുവദിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: